
നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വന്‍ പാന്‍മസാല വേട്ട.എക്സൈസ് സംഘം 1300 കിലോ പാന്‍മാസാലയും 5 ലക്ഷം രൂപയും പിടികൂടി. പാൻമസാല കടത്തിയ പെരുമ്പാവൂര്‍ സ്വദേശികളായ 2 പേര്‍ പിടിയില്‍. വളമെന്ന വ്യാജേനയാണ് സംഘം പാൻ മസാല കടത്തിയത്. നെയ്യാറ്റിൻകരയിൽ കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് 5 മണിക്കാണ് എക്സൈസ് സംഘം വൻ പാൻ മസാല വേട്ട നടത്തിയത്.
എക്സൈസ് പരിശോധിനയ്ക്കിടെ നിർത്താതെ പാഞ്ഞ വാഹനത്തെ സംഘം പിന്തുടർന്നു പിടികൂടുകയായിരുന്നു. വളമെന്ന വ്യാജേനയാണ് പെരുമ്പാവൂരിൽ നിന്ന് പാൻ മസാല പിക്കപ്പ് വാനിൽ എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വാനിന്‍റെ മുകൾ വശത്ത് 9 ചാക്കോളം വളം അടുക്കിയ ശേഷം അടിയില്‍ 75 ചാക്കുകളിലായാണ് പാന്‍മസാല ശേഖരം ഒളിപ്പിച്ചിരുന്നത്. പരിശോധനയിൽ 1300 കിലോയോളം പാൻ മസാലയാണ് എക്സൈസ് പിടിച്ചെടുത്തു.
പെരുമ്പാവൂര്‍ നിന്ന് നെയ്യാറ്റിന്‍കര, ബാലരാമപുരം, വിഴിഞ്ഞം പ്രദേശങ്ങളില്‍ വില്‍ക്കാനെത്തിച്ചതാണ് പാന്‍മസാലയെന്നാണ് എക്സൈസ് പറയുന്നത്. വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ റാഫി, ഷാഹിദ് എന്നിവരാണ് പിടിയിലായത്. കച്ചവടക്കാരില്‍ നിന്ന് പിരിച്ചെടുത്ത 5 ലക്ഷം രൂപയും വാഹനത്തിൽ നിന്ന് കണ്ടെടുത്തു. പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വീഡിയോ സ്റ്റോറി കാണാം
Read More : തിരുവനന്തപുരത്തെ വനിതാ ഡോക്ടർ, വാട്ട്സാപ്പിലെത്തിയ മെസേജ് വിശ്വസിച്ചു; ഒറ്റ മാസം കൊണ്ട് പോയത് 87 ലക്ഷം!
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam