ദമ്പതികള്‍ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Published : Sep 21, 2021, 07:10 AM IST
ദമ്പതികള്‍ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Synopsis

സമീപത്തുള്ള മാതാവിന്റെ തിരുസ്വരൂപത്തിൽ പ്രാർത്ഥനയ്ക്കായി പോകാൻ അയൽവാസികളായ സ്ത്രീകൾ അജിതയെ വിളിക്കാനായി വീട്ടിലെത്തിയപ്പോൾ വീട് അകത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ടെത് സംശയം ജനിപ്പിച്ചു.

ആലപ്പുഴ : ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14 -ാം വാർഡിൽ പാട്ടുകളം കോളേനിയിൽ വടക്കത്ത് വീട്ടിൽ പരേതനായ പപ്പന്റെ മകൻ രജികുമാർ (47) ഭാര്യ അജിത (42) എന്നിവരാണ് മരിച്ചത്. ഫോർ വീലർ വർക്ക്‌ ഷോപ്പ് ജീവനക്കാരനായ രജി മോനെയും അജിതയേയും സമീപ വാസികൾ ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. 

സമീപത്തുള്ള മാതാവിന്റെ തിരുസ്വരൂപത്തിൽ പ്രാർത്ഥനയ്ക്കായി പോകാൻ അയൽവാസികളായ സ്ത്രീകൾ അജിതയെ വിളിക്കാനായി വീട്ടിലെത്തിയപ്പോൾ വീട് അകത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ടെത് സംശയം ജനിപ്പിച്ചു. ഇവർ അയൽവാസികളായവരെ വിളിച്ച് പരിശോധിച്ചപ്പോൾ വീടിന്റെ രണ്ട് മുറികളിലായി ഇരുവരും തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മണ്ണഞ്ചേരി പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില