പെട്ടിക്കട കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; 24 പൊതി കഞ്ചാവുമായി ദമ്പതിമാര്‍ പിടിയില്‍

Published : Nov 13, 2020, 09:10 PM IST
പെട്ടിക്കട കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; 24 പൊതി കഞ്ചാവുമായി ദമ്പതിമാര്‍ പിടിയില്‍

Synopsis

പെട്ടിക്കട കേന്ദ്രീകരിച്ച് ചെറുപ്പക്കാർക്ക് കഞ്ചാവ് വില്പന നടത്തുന്നതായുള്ള ഇന്‍റലിജന്‍സ് റിപ്പോർട്ടിനെ തുടർന്നാണ് പരിശോധന നടത്തിയത്

ഇടുക്കി: ഇടുക്കി രാജാക്കാട് കുത്തുങ്കലിൽ കഞ്ചാവ് കച്ചവടം നടത്തിവന്ന ദമ്പതിമാരെ പിടികൂടി. വിൽപനയ്ക്കായ് കടയിൽ സൂക്ഷിച്ചിരുന്ന 24 പൊതി കഞ്ചാവും എക്സൈസ് സംഘം കണ്ടെത്തി. ഉടുമ്പൻചോല എക്സൈസ് സർക്കിൾ സംഘവും ജില്ലാ  ഇന്‍റന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ദമ്പതികൾ പിടിയിലായത്. 

കുത്തുങ്കൽ വെള്ളച്ചാട്ടത്തിന് സമീപം ചെറിയ പെട്ടിക്കട നടത്തി വന്ന ഉടുമ്പനാട്ട്  വേണു വേലായുധൻ  ഭാര്യ ഓമന എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ കട കേന്ദ്രീകരിച്ച് ചെറുപ്പക്കാർക്ക് കഞ്ചാവ് വില്പന നടത്തുന്നതായുള്ള ഇന്‍റലിജന്‍സ് റിപ്പോർട്ടിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഒരു പൊതി കഞ്ചാവിന് 200 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സഡൻ ബ്രേക്ക് രക്ഷയായി! നിലമ്പൂരിലൂടെ രാത്രി യാത്ര ചെയ്ത ദമ്പതികളുടെ കാറിന് മുന്നിലേക്ക് പുലി ചാടി; അപകടം ഒഴിവായി
മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം, ആമയിഴഞ്ചാൻ തോട് കടന്നു പോകുന്ന സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണം, മാലിന്യ നിക്ഷേപം ദുരിതം