ജലാശയത്തില്‍ കമിതാക്കളുടെ മൃതദേഹം; കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയില്‍

Published : Jan 21, 2019, 10:09 PM ISTUpdated : Jan 21, 2019, 10:19 PM IST
ജലാശയത്തില്‍ കമിതാക്കളുടെ മൃതദേഹം; കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയില്‍

Synopsis

കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി മുതലാണ് ഇരുവരെയും കാണാതായത്. ഭാര്യയെ കാണാതായതായി ചൂണ്ടിക്കാട്ടി രാജേഷ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു

ഇടുക്കി: കാഞ്ചിയാര്‍ അഞ്ചുരുളി ജലാശയത്തില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടിയെരുമ ആശാന്‍പടി പുളിവള്ളില്‍ വീട്ടില്‍ മനേഷ്(28), ഇയാളുടെ മാതൃസഹോദരിയുടെ മകന്‍ രാജേഷിന്റെ ഭാര്യ സൗമ്യ(26) എന്നിവരാണ് മരിച്ചത്. കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. 

വെള്ളിയാഴ്ച രാത്രി മുതലാണ് ഇരുവരെയും കാണാതായത്. ഭാര്യയെ കാണാതായതായി ചൂണ്ടിക്കാട്ടി രാജേഷ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ മനേഷിന്റെ ഓട്ടോറിക്ഷയിലാണ് ഇരുവരും എത്തിയതെന്ന് കരുതുന്നു. സമീപത്തുനിന്നും ഓട്ടോറിക്ഷയും കണ്ടെത്തി. 

ബന്ധുക്കളെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ആത്മഹത്യ ആണെന്നാണ് പൊലീസ് നിഗമനം. മനേഷ് അവിവാഹിതനാണ്. പിതാവ് മോഹനന്‍, മാതാവ് രാജമ്മ. സൗമ്യയ്ക്ക്  ഒരു മകളുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കാരം നടക്കും. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടയുടെ ​ഗ്രിൽമുറിച്ച് കയറി സി​ഗരറ്റുകളും പണവും കവർന്നു, ജനകീയ ഹോട്ടലിലും കള്ളൻ കയറി; താമരക്കുളത്ത് മോഷണപരമ്പര
കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തി, തർക്കത്തിനൊടുവിൽ കത്തിവീശി ആക്രമണം, കോഴിക്കോട് രണ്ട് പേർക്ക് കുത്തേറ്റു