അസ്സാമില്‍ സൈനിക ട്രക്ക് മറിഞ്ഞ് ഇടുക്കി സ്വദേശിയായ ജവാന്‍ മരിച്ചു

Published : Jan 21, 2019, 08:16 PM IST
അസ്സാമില്‍ സൈനിക ട്രക്ക് മറിഞ്ഞ് ഇടുക്കി സ്വദേശിയായ ജവാന്‍ മരിച്ചു

Synopsis

രണ്ട് വര്‍ഷം മുമ്പാണ് റോബിന്‍ ഡ്രൈവറായി കരസേനയില്‍ പ്രവേശിച്ചത്. സെഗ്മെന്റില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്

ഇടുക്കി: സൈനിക ട്രക്ക് മറിഞ്ഞ് ഇടുക്കി സ്വദേശിയായ ജവാന്‍ മരിച്ചു. കരസേനയിലെ അസ്സം റെജിമെന്റിലെ ട്രക്ക് ഡ്രൈവറായ ചേമ്പളം നന്തികാട്ട്(ചേനപ്പുര) ജോസഫിന്റെ(റജി) മകന്‍ റോബിന്‍(22) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെ റോബിന്‍ ഓടിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് കരസേന വീട്ടുകാരെ അറിയിച്ചത്. 

രണ്ട് വര്‍ഷം മുമ്പാണ് റോബിന്‍ ഡ്രൈവറായി കരസേനയില്‍ പ്രവേശിച്ചത്. സെഗ്മെന്റില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ കരസേന സ്വീകരിച്ചു. മാതാവ് സെലിന്‍. ബി.കോം വിദ്യാര്‍ത്ഥിനി റോസ്മി ഏക സഹോദരിയാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടയുടെ ​ഗ്രിൽമുറിച്ച് കയറി സി​ഗരറ്റുകളും പണവും കവർന്നു, ജനകീയ ഹോട്ടലിലും കള്ളൻ കയറി; താമരക്കുളത്ത് മോഷണപരമ്പര
കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തി, തർക്കത്തിനൊടുവിൽ കത്തിവീശി ആക്രമണം, കോഴിക്കോട് രണ്ട് പേർക്ക് കുത്തേറ്റു