വഴിത്തർക്കത്തിനിടെ യുവാവിനെ കൊന്നു, പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി നാളെ

Published : Dec 23, 2021, 07:31 PM IST
വഴിത്തർക്കത്തിനിടെ യുവാവിനെ കൊന്നു, പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി നാളെ

Synopsis

വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും

ആലപ്പുഴ: വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ വൃക്ഷവിലാസം തോപ്പിൽ അൻഷാദിനെ ( 27 ) കൊലപ്പെടുത്തിയ കേസിൽ ആണ് പ്രതിയായ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ തോപ്പിൽ സുധീറിനെ (46 ) കുറ്റക്കാരനെന്ന്  ജില്ലാ അഡീഷണൽ സെഷൻസ് കോടതി - 3 ജഡ്ജ് പി എൻ സീത കണ്ടെത്തിയത് .

 2012 ഓഗസ്റ്റ് 24-നായിരുന്നു സംഭവം . സുധീറിന്റെ വീട്ടിലേക്കുള്ള വഴി ആരോ തടസപ്പെടുത്തി ബൈക്ക് വെച്ചു . ഇതിനെ തുടർന്ന് സുധീർ , അൻഷാദും ബന്ധുവായ സുനീറുമായി വാക്ക് തർക്കം ഉണ്ടായി. ഇത് പറഞ്ഞു തീർക്കാനായി അൻഷാദും സുനീറും സുധീറിന്റെ വീട്ടിലെത്തിയപ്പോൾ വാക്ക് തർക്കത്തെ തുടർന്ന് കത്തി ഉപയോഗിച്ച് സുധീർ ഇരുവരെയും കുത്തുകയായിരുന്നു.

ഗുരുതമായി പരിക്കേറ്റ അൻഷാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ന് തന്നെ മരിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ് . പുന്നപ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 21 സാക്ഷികളെ വിസ്തരിച്ചു . 23 രേഖകളും 8 തൊണ്ടി സാധനങ്ങളും തെളിവാക്കി . പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി പി ഗീത ഹാജരായി .

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തടിലോറിയും ബൈക്കുമായി കൂട്ടിയിടിച്ചു; ബിസിഎ വിദ്യാര്‍ഥി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്
'സ്ത്രീകളുടെ ശബരിമല' ജനുവരി 2ന് തുറക്കും; തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പാർവതി ദേവിയുടെ നട തുറക്കുക 12 ദിവസം മാത്രം