കുറ്റിക്കാട്ടൂർ സൈനബ കൊലക്കേസ്: മുഖ്യപ്രതി സമദിനെ 5 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

Published : Nov 16, 2023, 12:53 PM ISTUpdated : Nov 16, 2023, 02:24 PM IST
കുറ്റിക്കാട്ടൂർ സൈനബ കൊലക്കേസ്: മുഖ്യപ്രതി സമദിനെ 5 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

Synopsis

ഇക്കഴിഞ്ഞ പതിമൂന്നിനാണ് കേസിലെ മുഖ്യ പ്രതി സമദ് കുറ്റിക്കാട്ടൂര്‍ സ്വദേശി സൈനബയെ കൊലപ്പെടുത്തി നാടുകാണിച്ചുരത്തിലെ  കൊക്കയില്‍ തള്ളിയതായി കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. 

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സൈനബ വധക്കേസില്‍ മുഖ്യപ്രതി സമദിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്സാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ പൊലീസ് കസ്റ്റ‍ഡിയില്‍ വിട്ടത്. അ‍ഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി. സമദിന്‍റെ കൂട്ടു പ്രതി സുലൈമാനെ പൊലീസ് മിനിഞ്ഞാന്ന് തമിഴ്നാട്ടിലെ സേലത്ത് നിന്ന് പിടികൂടിയിരുന്നു. ഇയാള്‍ക്കായി ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷ പൊലീസ് നാളെ കോടതിയില്‍ സമര്‍പ്പിക്കും.

ഇക്കഴിഞ്ഞ പതിമൂന്നിനാണ് കേസിലെ മുഖ്യ പ്രതി സമദ് കുറ്റിക്കാട്ടൂര്‍ സ്വദേശി സൈനബയെ കൊലപ്പെടുത്തി നാടുകാണിച്ചുരത്തിലെ കൊക്കയില്‍ തള്ളിയതായി കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. സമദിന്‍റെ മൊഴിയുടെ  അടിസ്ഥാനത്തില്‍ പൊലീസ് നാടുകാണിച്ചുരത്തില്‍ പരിശോധന നടത്തി  സൈനബയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. പ്രതികള്‍ സൈനബയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ്ണവും പണവും ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളില്‍ നിന്ന്  മറ്റൊരു സംഘം ഈ സ്വര്‍ണ്ണവും പണവും തട്ടിയെടുത്തെന്ന വിവരമാണ് പൊലീസിനുള്ളത്.

സൈനബ കൊലക്കേസ്; കൂട്ട് പ്രതിയെയും പിടികൂടി പൊലീസ്, കസ്റ്റഡിയിലെടുത്തത് സേലത്തുനിന്ന്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കണ്ണമംഗലത്ത് വീടിന് പിന്നിലെ ഷെഡില്‍ 31കാരിയായ യുവതി തൂങ്ങിമരിച്ച നിലയില്‍, സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
തിരൂര്‍-മഞ്ചേരി റൂട്ടില്‍ ഇനി കൂളായി യാത്ര ചെയ്യാം; സോളാർ എസി ബസ് റെഡി, അതും സാധാരണ ടിക്കറ്റ് നിരക്കില്‍