കൊവിഡ് 19: മലപ്പുറത്ത് 458 പേർ കൂടി പുതിയതായി നിരീക്ഷണത്തിൽ

By Web TeamFirst Published May 29, 2020, 7:13 PM IST
Highlights

ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 12,322 പേർ. 183 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. 

മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ വെള്ളിയാഴ്ച 458 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എൻഎം മെഹറലി അറിയിച്ചു. 12,322 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 183 പേർ  വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ 179 പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിലും തിരൂർ ജില്ലാ ആശുപത്രിയിലും രണ്ട് പേർ വീതവുമാണ് ഐസൊലേഷനിലുള്ളത്. 

Read more: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ്; പത്ത് പേരുടെ ഫലം നെഗറ്റീവ

10,783 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 1,356 പേർ കൊവിഡ് കെയർ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നു. കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലയിൽ 61 പേരാണ് നിലവിൽ മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ ഇടുക്കി, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള ഓരോ രോഗികളും രണ്ട് പാലക്കാട് സ്വദേശികളും ഒരു പുണെ സ്വദേശിനിയും ഉൾപ്പെടും. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ സക്കീന അറിയിച്ചു. 

Read more: ടിക് ടോക്കിലെ വ്യാജ അക്കൗണ്ടില്‍ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും; പരാതിയുമായി യുവതി
 

click me!