
ഇടുക്കി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വീടുകള്‍ കയറി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കി പീരുമേട് പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് രോഗിയുടെ വീടുള്‍പ്പടെ അറുപതോളം വീടുകളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയയിരുന്നു.
വയനാട്ടിലെ വാളാട് മേഖലയിൽ 51 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
നാല് ദിവസം മുമ്പ് ഇയാള്‍ പീരുമേട്ടിലുള്ള ഒരു കൊവിഡ് രോഗിയുടെ വീട്ടില്‍ പ്രാര്‍ത്ഥനയ്ക്ക് പോയിരുന്നു. ഇതിന് പിന്നാലെ കണ്ടെയ്ന്‍മെന്റ് സോണായ പീരുമേട് 13ാം വാര്‍ഡിലെ അരുപതോളം വീടുകള്‍ കയറി ഇറങ്ങുകയും ചെയ്തു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പും സ്ഥലത്തെത്തിയാണ് ഇയാളെ പിടികൂടിയത്.
സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി; മരിച്ചത് കൊല്ലത്തും കോഴിക്കോടും ചികിത്സയിലായിരുന്നവര്‍
പാസ്റ്ററെ വീട്ടില്‍ ക്വാറന്‍റയിനിലാക്കുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പാസ്റ്ററെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പുറത്ത് വന്ന പരിശോധനാ ഫലത്തിലാണ് പാസ്റ്റര്‍ കൊവിഡ് പോസറ്റീവായത്. ഇതോടെ പാസ്റ്ററുടെ സമ്പര്‍ക്ക പട്ടിക അടക്കം തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്. നിരവധി ആളുകളുമായി നേരിട്ട് സമ്പര്‍ക്കമുള്ളതിനാല്‍ കടുത്ത ആശങ്കയിലാണ് നാട്ടുകാരും.
മാനദണ്ഡം പാലിക്കാതെ വിവാഹ-മരണാനന്തര ചടങ്ങുകൾ: കാസർകോട്ട് കൂടുതൽ കൊവിഡ് ക്ലസ്റ്ററുകൾ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam