
കല്‍പ്പറ്റ: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വയനാട് 225 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ 1142 പേര്‍ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലായി. 33 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 28 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. അഞ്ച് എണ്ണത്തിന്റെ പരിശോധനാ ഫലം ലഭ്യമാവാനുണ്ട്.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങളുടെ കണക്കെടുപ്പ് നടത്തി. ജില്ലയില്‍ സ്വകാര്യ മേഖലയില്‍ 28 ആശുപത്രികളാണ് പ്രവര്‍ത്തിക്കുന്നത്.
ഇതില്‍ 725 റൂമുകള്‍ ഉണ്ട്. 62 വാര്‍ഡുകളിലായി 1108 ബെഡുകളുണ്ട്. 117 ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളുണ്ട്. 22 വെന്റിലേറ്റര്‍ സൗകര്യവും 13 ആംബുലന്‍സുകളുമുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനാണ് വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam