ചാലക്കമ്പോളം തുറന്നു; കര്‍ശന സുരക്ഷ, വാഹനങ്ങൾക്ക് പ്രവേശനം ഇല്ല

Published : May 04, 2020, 02:51 PM IST
ചാലക്കമ്പോളം തുറന്നു; കര്‍ശന സുരക്ഷ, വാഹനങ്ങൾക്ക് പ്രവേശനം ഇല്ല

Synopsis

ശക്തമായ നിയന്ത്രണങ്ങളോടെ കടകൾ തുറന്നിട്ടും തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ പലപ്പാഴും പൊലീസ് ഇടപ്പെട്ടാണ് ചാലയിലെ സ്ഥിതി നിയന്ത്രണ വിധേയമാക്കിയിരുന്നത്.

തിരുവനന്തപുരം: മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇളവിന് പിന്നാലെ തിരുവനന്തപുരത്തെ മൊത്ത വിതരണ മാര്‍ക്കറ്റായ ചാല സാവധാനം സാധാരണ നിലയിലേക്ക്. എല്ലാ കടകളും ഇന്ന് തുറന്നു. തിരക്ക് കണക്കിലെടുത്ത് കര്‍ശനമായ  സുരക്ഷാ നിര്‍ദ്ദേശങ്ങളോടെയാണ് മാർക്കറ്റിലെ കടകൾ തുറക്കാൻ അനുമതി നൽകിയത്.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക്  മാത്രമാണ് നേരത്തെ പ്രവർത്തനാനുമതി ഉണ്ടായിരുന്നത്. ശക്തമായ നിയന്ത്രണങ്ങളോടെ കടകൾ തുറന്നിട്ടും തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ പലപ്പാഴും പൊലീസിന് ഇടപെടേണ്ടി വന്നിരുന്നു. 

മൂന്നാം ഘട്ടത്തിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ മിക്ക കടകളും തുറന്നു. ഒറ്റ നിലയിൽ പ്രവർത്തിക്കുന്ന തുണികടകളും ചെരുപ്പ് ,ഫാൻസി കടകളും  ഹാർഡ് വെയർ കടകളും അടക്കം ഇന്ന്  തുറന്നു. എല്ലാ കടകളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയതിൻ ശേഷമ മാത്രമാണ് കച്ചവടം തുടങ്ങിയത്. ശക്തമായ സുരക്ഷ മുൻകരുതലുകളോടൊപ്പം കടുത്ത ഗതാഗത നിയന്ത്രണങ്ങളും ചാലയിൽ നടപ്പിലാക്കിയിട്ടുണ്ട്.

ചരക്ക് വാഹനങ്ങൾക്ക് മാത്രമേ മാ‍ക്കറ്റിനുളളിലേക്ക് പ്രവേശനമുളളൂ. പൊതുജനങ്ങൾക്ക് കിഴക്കേക്കോട്ട വഴി നടന്ന് മാത്രമേ മാർ‍ക്കറ്റിലേക്ക് പ്രവേശിക്കാനാവൂ. ഇവരുടെ വാഹനങ്ങൾ മാർക്കറ്റിന് പുറത്ത് നിർത്തിയിടണം. നിയന്ത്രണങ്ങളോടെയാണെങ്കിലും കടകൾ തുറന്നതിന്‍റെ ആശ്വാസത്തിലാണ് കച്ചവടക്കാരും ഉപഭോക്താക്കളും . 

സാമൂഹിക അകലവും മാസ്ക്കും അടക്കമുളള സുരക്ഷ മുൻകരുതലുകലോടൊപ്പം തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ടോക്കണ്‍ സംവിധാനം ഉൾപ്പെടുത്തുന്നതും പുതിയ കൗണ്ടറുകൾ സജ്ജീകരിക്കുന്നതടക്കമുളള ക്രമീകരണങ്ങൾ ഒരുക്കാനും വ്യാപാരികൾക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി