
ആലപ്പുഴ: കൊവിഡ് രോഗ പ്രതിരോധത്തിനായി ലോഡ്ജ് ക്വാറന്‍റീന്‍ കേന്ദ്രമാക്കുന്നതിനുള്ള ശുചിത്വ പരിശോധനക്കെത്തിയ ആരോഗ്യ പ്രവർത്തകരെ ലോഡ്ജ് ഉടമ മർദിച്ചതായി പരാതി. കായംകുളം, കരീലക്കുളങ്ങര അമർനാഥ് ടുറിസ്റ്റ് ഹോം ഉടമ അമർ കോട്ടേജിൽ ബി. കെ. രാജനെ (62) കരീലക്കുളങ്ങര പൊലീസ് അറസ്റ്റ്ചെയ്തു.
പത്തിയൂർ ഗ്രാമപഞ്ചായത്തിലെ കൊവിഡ് കെയർ സെന്റർ ആരംഭിക്കുവാൻ പരിശോധനക്കായി എത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരെയും റവന്യു ഉദ്യോഗസ്ഥരെയും ഇയാൾമർദ്ദിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്കതമാക്കി.
ഹെൽത്ത് ഇൻസ്പെക്ടർമാരായ എ. അൻഷാദ്, യു. നാസറുദ്ദീൻ, ഇർഫാൻ സക്കീർ, പബ്ലിക് ഹെൽത്ത് നഴ്‌സ് എസ്. സിന്ധു, സ്പെഷൽ വില്ലേജ്ഓഫിസർവി. പ്രവീൺ തുടങ്ങിയവരാണ് പരിശോധനക്ക് എത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam