കൊവിഡ് 19: കോഴിക്കോട് 940 പേര്‍ കൂടി നിരീക്ഷണത്തില്‍

By Web TeamFirst Published Jul 10, 2020, 8:24 PM IST
Highlights


55 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. ഇന്ന് 281 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് എടുത്തു. ആകെ 19142 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 18096 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു.
 

കോഴിക്കോട്: പുതുതായി വന്ന 940 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 16604 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 59948 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 32 പേര്‍ ഉള്‍പ്പെടെ 277 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 155 പേര്‍ മെഡിക്കല്‍ കോളേജിലും 122 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 

55 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. ഇന്ന് 281 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് എടുത്തു. ആകെ 19142 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 18096 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 17728 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1046 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

ഇന്ന് വന്ന 512 പേര്‍ ഉള്‍പ്പെടെ ആകെ 10383 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 401 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലും 9884 പേര്‍ വീടുകളിലും 98 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 92 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 13265 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 7 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. 455 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. 6833 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 13798 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

click me!