ഗുരുവായൂരിൽ കൂടുതൽ നിയന്ത്രണങ്ങൾ, ഭക്തരെ നാലമ്പലത്തിൽ പ്രവേശിപ്പിക്കില്ല

By Web TeamFirst Published Dec 5, 2020, 4:45 PM IST
Highlights

ഡിസംബർ ആറാം തീയതി മുതൽ ഗുരുവായൂരമ്പലത്തിൽ ക്ഷേത്രദർശനത്തിന് വരുന്നവരെ നാലമ്പലത്തിലേക്ക് കയറ്റേണ്ടതില്ലെന്നാണ് ദേവസ്വം ഭരണസമിതിയുടെ തീരുമാനം. മറ്റ് നിയന്ത്രണങ്ങൾ ഇങ്ങനെ.

തൃശ്ശൂർ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏ‌ർപ്പെടുത്തുന്നതായി ക്ഷേത്രം ഭരണസമിതി. ഡിസംബർ ആറാം തീയതി മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്തരെ നാലമ്പലത്തിൽ കയറ്റില്ല. നിലവിലുണ്ടായിരുന്ന രീതിയിൽ കിഴക്കേ നടയിൽ കൊടിമരത്തിന് സമീപത്ത് നിന്നായിരിക്കും ദർശനം അനുവദിക്കുക. 

വെർച്വൽ ക്യൂ വഴി പ്രതിദിനം ദർശനത്തിന് നൽകുന്ന പാസ്സുകളുടെ എണ്ണം 2000 ആയി നിജപ്പെടുത്താനും തീരുമാനിച്ചു. വിവാഹങ്ങൾക്കും, തുലാഭാരം വഴിപാടിനും, ശ്രീകോവിൽ നെയ്‍വിളക്ക് പ്രകാരമുള്ള പ്രത്യേക ദർശനത്തിനും പ്രാദേശികക്കാർക്കും നാലമ്പലപ്രവേശനം ഒഴികെയുള്ള നിലവിലുള്ള സൗകര്യങ്ങൾ തുടരും. 

കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും ഈ ക്രമീകരണങ്ങൾ നടപ്പിലാക്കുകയെന്നും ഗുരുവായൂർ ക്ഷേത്രസമിതി വ്യക്തമാക്കി. 

click me!