കൊവിഡ് 19: മൂന്നാറില്‍ സുരക്ഷ കര്‍ശനമാക്കി ദേവികുളം സബ്കളക്ടര്‍

By Web TeamFirst Published Apr 17, 2020, 10:48 AM IST
Highlights

മൂന്നാറിലെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നിരീക്ഷണം കുറക്കില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം...
 

ഇടുക്കി: കൊവിഡ് പ്രതിരോധത്തില്‍ അവസാന നിമിഷത്തിലും സുരക്ഷ കര്‍ശനമാക്കുകയാണ് ദേവികുളം സബ് കളക്ടറും കൂട്ടരും. ജനങ്ങള്‍ കൂട്ടമായിറങ്ങുന്ന മൂന്നാര്‍ ടൗണ്‍, മൂന്നാര്‍ കോളനി മേഘലകളില്‍ ശക്തമായ നിരീക്ഷണമാണ് ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ച് അധിക്യതര്‍ നടത്തുന്നത്. 

മൂന്നാറിലെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നിരീക്ഷണം കുറക്കില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. രാവിലെ ദേവികുളം സബ് കളക്ടറുടെ നേത്യത്വത്തില്‍ തുടങ്ങുന്ന പരിശോധന വൈകുന്നേരംവരെ നീളും. ജനങ്ങള്‍ കൂട്ടമായെത്തുന്ന മൂന്നാര്‍ ടൗണ്‍, മൂന്നാര്‍ കോളനി മേഖലകള്‍ കേന്ദ്രീകരിച്ച് ഡ്രോള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഉപയോഗിച്ചാണ് നിരീക്ഷണം. 

അനാവശ്യകാര്യങ്ങള്‍ക്കായി പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവരെ റവന്യുവകുപ്പിന്റെ പ്രത്യേക സ്‌കോട് വീട്ടിലേക്ക് മടക്കി അയക്കും. മൂന്നാര്‍ കോളനിയില്‍ കൂട്ടമായിരിക്കുന്നവരാണ് പലപ്പോഴും പൊതുജനങ്ങള്‍ക്ക് ശല്യമാകുന്നത്. രാവിലെ എത്തുന്ന ഇത്തരക്കാരെ തിരഞ്ഞുപിടിക്കുകയാണ് അധിക്യതരും. 

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നാളെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്നാണ് സുചന. എന്നാല്‍ കൂട്ടമായി എത്തുന്നവരെ തടയുകയാണ് സബ് കളക്ടര്‍ പ്രേംക്യഷ്ണന്റെ നേത്യത്വത്തിലുള്ള സംഘം ചെയ്യുന്നത്. റവനന്യു ഉദ്യോഗസ്ഥനായ ജെയിംസ് പൊലീസ് ഉദ്യോഗസ്ഥര്‍, ഡ്രോണ്‍ ഓപ്പറേറ്ററായ സെബി എന്നിവരാണ് സംഘത്തിലുള്ളത്.  

click me!