
മലപ്പുറം: മലപ്പുറം ജില്ലയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും 500 കടന്നു. ബുധനാഴ്ച 512 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ദിവസങ്ങളുടെ ഇടവേളയില്‍ ഇത് രണ്ടാം തവണയാണ് വൈറസ് ബാധിതരുടെ എണ്ണം 500 കവിയുന്നത്.
രോഗബാധിതര്‍ വന്‍തോതില്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ വിട്ടുവീഴ്ചകള്‍ പാടില്ല. ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 465 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 20 പേര്‍ക്കും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ ഒരാള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
അതേസമയം 372 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 13,074 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam