ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു, ഒരടി കൂടി നിറഞ്ഞാൽ ബ്ലൂ അലർട്ട്

By Web TeamFirst Published Sep 23, 2020, 7:47 PM IST
Highlights

നിലവിൽ മഴ മാറി നിൽക്കുകയാണെന്നതും, നീരൊഴുക്കിൽ കുറവുണ്ട് എന്നതും ചൂണ്ടിക്കാട്ടി ആശങ്ക വേണ്ടെന്നാണ് ഡാം അധികൃത‍ർ പറയുന്നത്.

ചെറുതോണി: സംസ്ഥാനത്തും, ഇടുക്കി ജില്ലയിൽ പ്രത്യേകിച്ചും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയർന്നു. ബുധനാഴ്ച വൈകിട്ടത്തെ കണക്ക് അനുസരിച്ച്, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2386 അടിയിലെത്തി നിൽക്കുകയാണ്. ഒരടി കൂടി നിറഞ്ഞാൽ അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 

എന്നാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഡാം അധികൃതർ അറിയിച്ചു. നിലവിൽ ഇടുക്കിയിൽ മഴ മാറി നിൽക്കുകയാണ്. അലർട്ടുകൾ പിൻവലിച്ചിട്ടുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്കിലും കുറവുണ്ട്. അതിനാൽ ആശങ്കാജനകമായ രീതിയിലേക്ക് നീരൊഴുക്ക് വരാൻ സാധ്യതയില്ലെന്നും, ജലനിരപ്പ് കൂടാൻ സാധ്യതയില്ലെന്നും ഡാം അധികൃതർ അറിയിക്കുന്നു.

Read more at: മഴ; കനത്ത ജാഗ്രതയോടെ മൂന്നാറിലെ തോട്ടം മേഖല

click me!