പ്രോട്ടോക്കോള്‍ ലംഘിച്ച് ഭക്ഷണം കഴിക്കാന്‍ സൗകര്യമൊരുക്കിയ ഹോട്ടല്‍ അടച്ചുപൂട്ടി

Published : Jul 30, 2020, 07:30 PM ISTUpdated : Jul 30, 2020, 07:43 PM IST
പ്രോട്ടോക്കോള്‍ ലംഘിച്ച് ഭക്ഷണം കഴിക്കാന്‍ സൗകര്യമൊരുക്കിയ ഹോട്ടല്‍ അടച്ചുപൂട്ടി

Synopsis

ഹോട്ടലുകള്‍ തുറന്ന് പാര്‍സല്‍ നല്‍കുന്നതിനു മാത്രമേ നിലവില്‍ അനുമതിയുള്ളൂ.  

കോഴിക്കോട്: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഹോട്ടലിനകത്ത് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യം ഒരുക്കിയതിന്റെ പേരില്‍ നടപടി. താമരശ്ശേരി യു പി സ്‌കൂളിന് സമീപം ഹൗസിംഗ് സൊസൈറ്റി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ ഉടമക്കും ഭക്ഷണം കഴിക്കാനെത്തിയ 4 പേര്‍ക്കും എതിരെയുമാണ് പൊലീസ് കേസെടുത്തത്. ഹോട്ടല്‍ പോലീസ് അടച്ചു പൂട്ടി. ഹോട്ടലുകള്‍ തുറന്ന് പാര്‍സല്‍ നല്‍കുന്നതിനു മാത്രമേ നിലവില്‍ അനുമതിയുള്ളൂ. പ്രോട്ടോക്കോള്‍ ലംഘിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമൊരുക്കിയതിനാലാണ് കേസെടുത്തത്. ഹോട്ടലുകള്‍ അടക്കം എല്ലാ സ്ഥാപനങ്ങളിലും  ശക്തമായ പരിശോധന നടന്നു വരികയാണ്.

കോഴിക്കോട് ജില്ലയിൽ ഇന്ന് 42 പേർക്ക് കൊവിഡ്; 34 കേസുകളും സമ്പർക്കം വഴി
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്ലാവിൻ കൊമ്പിലെ കൂടിളകി, തൃശൂരിലെ അങ്കണവാടിയിൽ ഭക്ഷണം കഴിക്കവെ കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് കടന്നൽ കൂട്ടത്തിന്‍റെ ആക്രമണം, 8 പേർക്ക് പരിക്ക്
വീട് പൂട്ടി ആശുപത്രിയിൽ പോയി, തിരികെ വന്നപ്പോൾ വീടില്ല, സിറ്റൗട്ടിൽ ഒരു കുറിപ്പും; പെരുവഴിയിലായി സീന, ജപ്തി നടപ്പാക്കി അർബൻ സഹകരണ ബാങ്ക്