ദുബായില്‍നിന്ന് നാട്ടിലെത്തിയ യുവാവ് ഭാര്യ വീടിന് സമീപം ഒഴുക്കില്‍പ്പെട്ട് മരിച്ചു

By Web TeamFirst Published May 29, 2021, 9:43 PM IST
Highlights

 ക്വാറന്റീന്‍ കഴിഞ്ഞതിനുശേഷം ഇന്നലെ ഉച്ചയോടെയാണ് ഭാര്യ വീടായ മാന്നാര്‍ ചെന്നിത്തല മുണ്ടുവേലിക്കടവിനു പടിഞ്ഞാറുള്ള കാരിക്കുഴിമാമ്പ്രതെക്കേതില്‍ വീട്ടില്‍ കുടുബസമേതം എത്തിയത്.
 

മാന്നാര്‍: 16 ദിവസം മുമ്പ് ദുബായില്‍ നിന്നും നാട്ടിലെത്തിയ യുവാവ് ഭാര്യ വീടിന് സമീപം ഒഴുക്കില്‍പ്പെട്ടു മരിച്ചു.  കരുനാഗപ്പള്ളി തേവലക്കര സുനു ഭവനില്‍ ജോര്‍ജിന്റെ മകന്‍ സുനു ജോര്‍ജ് (34) ആണ് മരിച്ചത്.

ദുബായില്‍ നിന്നും അവധിക്ക് തേവലക്കരയിലുളള വീട്ടിലെത്തിയ സുനു  ക്വാറന്റീന്‍ കഴിഞ്ഞതിനുശേഷം ഇന്നലെ ഉച്ചയോടെയാണ് ഭാര്യ വീടായ മാന്നാര്‍ ചെന്നിത്തല മുണ്ടുവേലിക്കടവിനു പടിഞ്ഞാറുള്ള കാരിക്കുഴിമാമ്പ്രതെക്കേതില്‍ വീട്ടില്‍ കുടുബസമേതം എത്തിയത്. ഇവിടെ  രാത്രിയില്‍ ഭക്ഷണം കഴിച്ചതിന് ശേഷം അയല്‍വാസികളായസുഹൃത്തുക്കളുമൊത്തു നടന്നു പോകുന്നതിനിടയില്‍ സിവൈഎം മന്ദിരത്തിനുസമീപമുള്ള കലുങ്കിലേക്ക് കാല്‍ വഴുതി ശക്തമായ ഒഴുക്കുള്ള വെട്ടത്തേരി പുഞ്ചയിലേക്കു വീണു.

ഒന്നരയാളിലധികം താഴ്ചയില്‍ വെള്ളമുളള പരാടത്ത് രാത്രിയില്‍ നാട്ടുകാരും അഗ്നിശമന സേനയുമെത്തി ഏറെനേരം തിരച്ചില്‍ നടത്തിയിട്ടും യുവാവിനെ  കണ്ടെത്താനായില്ല.ഇന്ന് വള്ളത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് വെള്ളത്തില്‍താഴ്ന്നു നില്‍ക്കുന്ന നിലയില്‍ സുനുവിനെ കണ്ടത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!