ശക്തമായ മഴയില്‍ മൂന്നാറിലെ കൊവിഡ് പരിശോധനാ സെന്റര്‍ തകര്‍ന്നു

By Web TeamFirst Published Jul 31, 2020, 2:40 PM IST
Highlights

തകര്‍ന്ന താല്‍ക്കാലിക പരിശോധനാ കേന്ദ്രത്തിനു പകരം സംവിധാനങ്ങള്‍ ഒരുക്കി പരിശോധനകള്‍ തുടരുമെന്ന് തദ്ദേശഭരണകൂടം അറിയിച്ചു.


ഇടുക്കി: കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും മൂന്നാര്‍ ടൗണില്‍ സ്ഥാപിച്ചിരുന്ന കൊവിഡ് പരിശോധനാ കേന്ദ്രം തകര്‍ന്നു. മൂന്നാര്‍ ടൗണിലെത്തുന്നവരെയും പ്രായമായ വ്യക്തികളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുവാനാണ് രണ്ടു ദിവസം മുമ്പ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിശോധനാ കേന്ദ്രം സ്ഥാപിച്ചത്. 

എസ്. രാജേന്ദ്രന്‍ എം.എ.എ ഉദ്ഘാടനം ചെയ്ത കേന്ദ്രത്തില്‍ രണ്ടു ദിവസങ്ങളിലായി അമ്പതിലധികം പേരെ പരിശോധനയ്ക്ക്  വിധേയമാക്കിയിരുന്നു. ഇതില്‍ ഒരാളുടെ ഫലം പോസിറ്റീവ് ആകുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തു. തകര്‍ന്ന താല്‍ക്കാലിക പരിശോധനാ കേന്ദ്രത്തിനു പകരം സംവിധാനങ്ങള്‍ ഒരുക്കി പരിശോധനകള്‍ തുടരുമെന്ന് തദ്ദേശഭരണകൂടം അറിയിച്ചു.

click me!