
കാസർകോട്: ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച 157 പേരിൽ 145 പേര്‍ക്കും സമ്പർക്കത്തിലൂടെ രോഗബാധ. ഇതിൽ മൂന്ന് പേരുടെ രോഗ ഉറവിടവും വ്യക്തമല്ല. ഏഴ് മാസം പ്രായമുള്ള കുഞ്ഞടക്കം 10 വയസ്സിന് താഴെയുള്ള 11 കുട്ടികൾക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
നീലേശ്വരം നഗരസഭയിലും തൃക്കരിപ്പൂർ പഞ്ചായത്തിലും 15 പേർക്ക് വീതവും കാഞ്ഞങ്ങാട് നഗരസഭയിൽ 14 പേർക്കും കാസർകോട് നഗരസഭയിൽ 12 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 198 പേർ രോഗമുക്തരായി.
മധൂർ പഞ്ചായത്തിലെ ഉളിയത്തടുക്കയിൽ ഒരു കുടുംബത്തിലെ 19 പേർക്കും മേൽപറമ്പ് കീഴൂർ സ്വകാര്യ മാനസികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരും രോഗികളുമടക്കും 17 പേർക്കും കൊവിഡ് ബാധിച്ചു. ഇവരുടേത് ഇന്നത്തെ കൊ വിഡ് കണക്കിൽ ഉർപ്പെടുത്തിയിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam