പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നുള്ള ഷോക്കേറ്റ് പശു ചത്തു

Published : Apr 22, 2021, 05:50 PM IST
പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നുള്ള ഷോക്കേറ്റ് പശു ചത്തു

Synopsis

റോഡരികിലുള്ള ട്രാന്‍സ്‌ഫോര്‍മറിനു സമീപമുള്ള പോസ്റ്റില്‍ നിന്ന് പുഴയ്ക്ക് കുറുകെ പോകുന്ന വൈദ്യുതി കമ്പിയാണ് പൊട്ടി വീണത്...

ഇടുക്കി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് പശു ചത്തു. മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റിലെ ഈസ്റ്റ് ഡിവിഷന്‍ സ്വദേശിയായ ത്യാഗരാജന്റെ പശുവാണ് ചത്തത്. മൂന്നാറില്‍ നിന്നും നല്ലതണ്ണിയിലേക്ക് പോകുന്ന വഴിയില്‍ നിര്‍മല വിമന്‍സ് ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റിക്കു സമീപമാണഅ വൈദ്യുതി കമ്പിക്കു മുകളില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടത്. 

റോഡരികിലുള്ള ട്രാന്‍സ്‌ഫോര്‍മറിനു സമീപമുള്ള പോസ്റ്റില്‍ നിന്ന് പുഴയ്ക്ക് കുറുകെ പോകുന്ന വൈദ്യുതി കമ്പിയാണ് പൊട്ടി വീണത്. കമ്പി പൊട്ടിവീണത് ചതുപ്പുനിലത്തിലായതും നനവുണ്ടായിരുന്നതും പെട്ടെന്ന് വൈദ്യുതാഘാതമേല്‍ക്കുന്നതിന് കാരണമായി. പ്രദേശവാസികളാണ് ചുതുപ്പുനിലത്തില്‍ ചത്ത നിലയില്‍ പശുവിനെ കണ്ടത്. 

വൈദ്യുതി ലൈന്‍ പൊട്ടി വീണപ്പോള്‍ ആ വഴിയിലൂടെ കാല്‍നടക്കാരില്ലാതിരുന്നത് ദുരന്തമൊഴിവാകുന്നതിന് കാരണമായി. വൈദ്യുതി ലൈന്‍ നിന്ന പോസ്റ്റിനു സമീപം നിരവധി വീടുകളാണുള്ളത്. പ്രതികൂല കാലാവസ്ഥ ഇല്ലാതിരുന്നിട്ടും വൈദ്യുത ലൈന്‍ പൊട്ടി വീഴുവാനിടയുണ്ടായ സാഹചര്യം പരിശോധിക്കുന്നുണ്ട്. പശു ചത്ത അതേ സ്ഥലത്തു തന്നെ മറവു ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്രോളിങ്ങിലായിരുന്നു മാള സിഐ സജിനും സംഘവും, ആ കാഴ്ച കണ്ടപ്പോൾ വിട്ടുപോകാൻ തോന്നിയില്ല, കയറിൽ കുരുങ്ങി അവശനായ പശുവിന് രക്ഷ
ഇതോ 'രണ്ടറ്റം കൂട്ടിമുട്ടിക്കൽ', കോഴിക്കോട്ട് പ്രൈവറ്റ് ബസിന്റെ അഭ്യാസം യാത്രക്കാരുടെ ജീവൻ പോലും വകവയ്ക്കാതെ, ബസ് കൊണ്ട് തമ്മിലിടി ദൃശ്യങ്ങൾ