കേരളത്തിൽ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടെന്നും എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരില്ലെന്നും നടൻ ജോയ് മാത്യു. എന്നാൽ, ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പരാജയപ്പെടാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട്: കേരളത്തിൽ യുഡിഎഫിന് അനുകൂലമായ തരംഗമാണ് നിലവിലുള്ളതെന്ന് നടൻ ജോയ് മാത്യു. എൽഡിഎഫ് മൂന്നാമത് അധികാരത്തിൽ വരില്ല. ഭരണ വിരുദ്ധ വികാരം ശക്തമാണ്. എൽഡിഎഫ് സർക്കാറിന്റെ കൊള്ളരുതായ്മകൾ പ്രകടമാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾ പരാജയമാണ്. മാത്രമല്ല, യുഡിഎഫ് മുന്നോട്ട് വെക്കുന്ന പല പദ്ധതികളും, അത് സ്വപ്നങ്ങളാണെങ്കിൽ പോലും പ്രതീക്ഷയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
നിലപാടുകളും വ്യത്യസ്തം. എല്ലാം യുഡുഎഫിനനുകൂലമായ തംരംഗത്തിന്റെ സൂചനകൾ. യുഡിഎഫ് സർക്കാർ വരും. എന്നാൽ ബേപ്പൂരിൽ അൻവർ തികഞ്ഞ പരാജായമാകാനാണ് സാധ്യത. മുഹമ്മദ് റിയാസിനെ സപ്പോർട്ട് ചെയ്യുകയല്ല. ഇടതുപക്ഷത്തിന് ശക്തമാ അടിത്തറയുള്ളതാണ് ബേപ്പൂർ. വികെസി മമ്മദ് കോയ ഉണ്ടാക്കിയെടുത്ത മണ്ഡലത്തിൽ റിയാസ് വന്നു. അദ്ദേഹം കുറേ നല്ല കാര്യങ്ങൾ ചെയ്തു. ഒരുപാട് ബന്ധങ്ങളുണ്ട്. അൻവർ മണ്ഡലത്തിൽ പുതിയ ആളാണ്. അൻവർ ചോദിച്ച് വാങ്ങിയതാണ്. വേഗം കൊടുക്കുകയും ചെയ്തു. അപ്പോൾ കണ്ടറിയണമെന്നും ജോയ് മാത്യു പറഞ്ഞു.
അതേസമയം, ബേപ്പൂർ മണ്ഡലത്തിൽ പി വി അൻവർ യു ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് നടത്തിയ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ബേപ്പൂരിൽ അൻവറിനെ യു ഡി എഫ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകൂ എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. അൻവർ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന അർത്ഥത്തിലാണ് കെ പി സി സി പ്രസിഡന്റ് പ്രതികരിച്ചതെന്നും അത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും സതീശൻ പറഞ്ഞു.
