പുറമേയ്ക്ക് ഗോശാല 'സൂക്ഷിപ്പുകാരന്‍', പെരുമ്പാവൂരില്‍ പശുക്കളെ മോഷ്ടിച്ച് വിറ്റ് തട്ടിയത് 5 ലക്ഷം രൂപ!

Published : Feb 11, 2025, 07:28 AM IST
പുറമേയ്ക്ക് ഗോശാല 'സൂക്ഷിപ്പുകാരന്‍', പെരുമ്പാവൂരില്‍ പശുക്കളെ മോഷ്ടിച്ച് വിറ്റ് തട്ടിയത് 5 ലക്ഷം രൂപ!

Synopsis

തമിഴ്നാട് മധുര തിരുപ്രമുടം ഓത്തേരു തെരുവിൽ ജയപാണ്ഡി (ഗണേശൻ 40) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം: ക്ഷേത്രത്തിൽ നിന്നും പശുക്കളെ മോഷ്ടിച്ച കേസിൽ ഗോശാല സൂക്ഷിപ്പുകാരൻ അറസ്റ്റിൽ. തമിഴ്നാട് മധുര തിരുപ്രമുടം ഓത്തേരു തെരുവിൽ ജയപാണ്ഡി (ഗണേശൻ 40) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ട്രസ്റ്റിന് കീഴിലുള്ള വാമനമൂർത്തി ക്ഷേത്രത്തിന് സമീപമുള്ള ഗോശാലയുടെ സൂക്ഷിപ്പുകാരനാണ് ഇയാൾ.

കഴിഞ്ഞ നവംബർ മുതൽ ഇവിടെ നിന്നും 5 പശുക്കളേയും 3 കിടാവുകളേയും മോഷ്ടിച്ച് വിൽപ്പന നടത്തുകയായിരുന്നു. പശുക്കൾക്കും കിടാവിനും കൂടി അഞ്ച് ലക്ഷം രൂപ വിലവരും. ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐ റിൻസ് എം.തോമസ് എന്നിവർ ഉൾപ്പെട്ട ടീമാണ് കേസ് അന്വേഷിച്ചത്.

പാതി വില തട്ടിപ്പിൽ കൂടുതൽ കേസ്; ആനന്ദകുമാറിനെ വിശ്വസിച്ചാണ് പണം നൽകിയതെന്ന് സീഡ് സൊസൈറ്റി അംഗങ്ങൾ

അമ്മയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; കിരണിന്‍റെ മാതാപിതാക്കൾ അറസ്റ്റിൽ, കോടതിയിൽ ഹാജരാക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം