N N Krishnadas : സിപിഐഎം നേതാവ് എന്‍എന്‍ കൃഷ്ണദാസിന് ഒരു വര്‍ഷം തടവും പിഴയും

Web Desk   | Asianet News
Published : Feb 17, 2022, 01:33 PM IST
N N Krishnadas : സിപിഐഎം നേതാവ് എന്‍എന്‍ കൃഷ്ണദാസിന് ഒരു വര്‍ഷം തടവും പിഴയും

Synopsis

ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. 2015 ലായിരുന്നു കേസിനാസ്പദമായ സംഭവം. 

പാലക്കാട്: ജൈനിക്കോട് ഇഎസ്‌ഐ ആശുപത്രിയില്‍ അതിക്രമിച്ചു കയറി സുപ്രണ്ടിനെ ഉപരോധിച്ചെന്ന കേസില്‍ ശിക്ഷ. സിപിഐഎം (CPIM) സംസ്ഥാന സമിതി അംഗവും പാലക്കാട് മുന്‍ എംപിയുമായ എന്‍എന്‍ കൃഷ്ണദാസിനും (NN Krishnadas) അലക്‌സാണ്ടന്‍ ജോസിനും കോടതി ഒരു വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 

ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. 2015 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാര്‍ക്ക് ഇഎസ്‌ഐ ആശുപത്രിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇരുവരുടേയും നേതൃത്വത്തില്‍ സുപ്രണ്ടിനെ ഉപരോധിച്ചത്.

ആലപ്പുഴ ജില്ലാ സമ്മേളനം: സുധാകരനെതിരായ വിമർശനം തടഞ്ഞ് പിണറായി, പൊലീസിനെതിരെയും വിമർശനം

ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മുതിർന്ന നേതാവ് ജി.സുധാകരനെതിരായ വിമർശനം തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുസമ്മേളനത്തിനിടെ പ്രതിനിധികൾ സുധാകരനെതിരെ വിമർശനം ഉന്നയിച്ചപ്പോൾ ആയിരുന്നു പിണറായിയുടെ ഇടപെടൽ. "ഇത് ജില്ലയിൽ നിർത്തിയതാണ് വീണ്ടും തുടങ്ങിയോ സംസാരിക്കേണ്ടത് സംസാരിക്കുക" - പ്രതിനിധികളെ താക്കീത് ചെയ്തു കൊണ്ട് പിണറായി പറഞ്ഞു.

ചാരുംമൂട് ഏരിയ കമ്മിറ്റിയിലെ പ്രതിനിധികൾ പടനിലം സ്കൂളുമായി ബന്ധപ്പെട്ട കോഴവിഷയം സമ്മേളനവേദിയിൽ ഉന്നയിച്ചു. വിഷയത്തിൽ ആരോപണവിധേയനായ കെ.രാഘവനെ ജി.സുധാകരൻ പിന്തുണച്ചുവെന്ന് പ്രതിനിധികൾ ആരോപിച്ചു. സുധാകരൻ്റെ സ്വന്തം തട്ടകമായ അമ്പലപ്പുഴയിൽ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തിനെതിരെ വിമർശനം ഉയർത്തി. 

നിയമസഭാ തെരഞ്ഞെടുപ്പിൽ  എച്ച്.സലാമിനെ തോൽപ്പിക്കാൻ നോക്കി എന്നായിരുന്നു അമ്പലപ്പുഴയിലെ പ്രതിനിധിയുടെ വിമർശനം. അധികാര മോഹിയാണ് സുധാകരൻ എന്നായിരുന്നു മാവേലിക്കരയിലെ പ്രതിനിധിയുടെ വിമർശനം. പി.പി.ചിത്തരഞ്ജൻ എംഎൽഎയ്ക്ക് നേരെയും വിമർശനം ഉണ്ടായി. ചിത്തരജ്ഞൻ വിഭാഗീയത വളർത്തുന്നുവെന്നായിരുന്നു നോർത്ത് ഏരിയാകമ്മിറ്റി പ്രതിനിധികളുടെ വിമർശനം. സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ പരാജയമാണെന്നും ചില പ്രതിനിധികൾ വിമർശിച്ചു.

മറ്റു ജില്ലാ സമ്മേളനങ്ങളിലെന്ന പോലെ അഭ്യന്തര വകുപ്പിനെതിരേയും അതിരൂക്ഷ വിമർശനം ആലപ്പുഴ ജില്ലാ സമ്മേളനത്തിലും ഉയർന്നു. ചില പൊലീസുകാർ പൊലീസ് സേനയ്ക്ക് ആകെ ബാധ്യതയാണെന്നായിരുന്നു ചില ഉദ്യോഗസ്ഥരുടെ വിമർശനം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്