സിപിഐ മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കി

Published : Nov 22, 2024, 04:56 PM ISTUpdated : Nov 22, 2024, 05:16 PM IST
സിപിഐ മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കി

Synopsis

പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചതിനെ തുടർന്നാണ് നടപടി.

കണ്ണൂർ: സിപിഐ മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. എൻ പ്രസന്നയെയാണ് സിപിഐ  പുറത്താക്കിയത്. പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചതിനെ തുടർന്നാണ് നടപടി. മാടായി പഞ്ചായത്ത്‌ ആറാം വാർഡിലേക്ക് ആണ് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്. പാർട്ടി ധാരണക്കും മുന്നണി മര്യാദക്കും നിരക്കാത്ത നടപടിയാണ് പ്രസന്നയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ഇതേതുടർന്നാണ് പാർട്ടിയുടെ അംഗത്വം അടക്കം എല്ലാ സ്ഥാനത്ത് നിന്നും പുറത്താക്കിയതെന്ന് സിപിഐ മാടായി ലോക്കൽ സെക്രട്ടറി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളേ സന്തോഷവാര്‍ത്ത! ഇത്തവണ ക്രിസ്മസ് അവധി പത്ത് ദിവസമല്ല, അതിലുമേറെ, ഉത്തരവെത്തി, യാത്രകളും ആഘോഷങ്ങളും പ്ലാൻ ചെയ്തോളൂ
തൊഴിലാളികളുമായി പുറപ്പെട്ട ലോറി കൊക്കയിലേക്ക് വീണു, 21 പേർ മരിച്ചതായി സംശയം, സംഭവമറിഞ്ഞത് 4 ദിവസത്തിന് ശേഷം