വിഭാഗീയത പരസ്യപോരിലേക്ക്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചത് ഏരിയ കമ്മിറ്റി അംഗത്തിന്റെ അറിവോടെ

By Web TeamFirst Published Sep 2, 2021, 10:35 AM IST
Highlights

പാർട്ടി സമ്മേളനത്തിന്റെ തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇരവിപേരൂരിലെ ഉൾപാർട്ടി പോര് മുറുകപകയാണ്. വർഷങ്ങളായി ചേരിതിരിഞ്ഞുള്ള വിഭാഗീയത ഇരവിപേരൂർ ഏരിയ കമ്മിറ്റിയിലും ലോക്കൽ കമ്മിറ്റികളിലും സജീവമാണ്.

പത്തനംതിട്ട:  ഇരവിപേരൂരിൽ സിപിഎമ്മിലെ വിഭാഗീയത പരസ്യപോരിലേക്ക്. വള്ളംകുളം കണ്ണാട് മുൻ ബ്രാഞ്ച് സെക്രട്ടറിയെ ഏരിയ കമ്മിറ്റി അംഗത്തിന്റെ അറിവോടെ ആക്രമിച്ചെന്നാണ് പരാതി. ആക്രമണത്തിൽ പരിക്കേറ്റ സുമേഷ് പൊലീസിൽ പരാതി നൽകി. സംഭവം സംബന്ധിച്ച് അറിയില്ലെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ വിശദീകരണം.

പാർട്ടി സമ്മേളനത്തിന്റെ തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇരവിപേരൂരിലെ ഉൾപാർട്ടി പോര് മുറുകപകയാണ്. വർഷങ്ങളായി ചേരിതിരിഞ്ഞുള്ള വിഭാഗീയത ഇരവിപേരൂർ ഏരിയ കമ്മിറ്റിയിലും ലോക്കൽ കമ്മിറ്റികളിലും സജീവമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ഇത് കൂടുതൽ ശക്തമായി. പാർട്ടി കോട്ടകളിൽ വരെ ഏരിയ കമ്മിറ്റി അംഗങ്ങളെ കാലു വാരി തോൽപ്പിച്ചെന്ന പരാതിയും തുടർ നടപടികളുമുണ്ടായി. 

കടുത്ത വിഭാഗീയതെ കൊടുന്പിരികൊണ്ട് നിൽക്കുന്നതിനിടയിലാണ് വള്ളംകുളം ലോക്കൽ കമ്മിറ്റി അംഗം ശശിധരൻ പിള്ളയുടെ മകനും കണ്ണാട് ബ്രാഞ്ച് കമ്മിറ്റിയുടെ മുൻ സെക്രട്ടറിയുമായ എസ് സുമേഷിന് നേരെ കഴിഞ്ഞ ദിവസം രാത്രിയിൽ മൂന്നംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരും വഴിയാണ് സുമേഷിന് നേരെ മുളക് പൊടി സ്പ്രേയ് പ്രയോഗിച്ച് ശേഷം കന്പി വടികൊണ്ട് മർദ്ദിച്ചത്. ആക്രമണത്തിൽ സുമേശിന്റെ കൈ ഒടിഞ്ഞു.

ആരോപണ വിധേയനായ എൻ രാജീവിന്റെ തെരഞ്ഞെടുപ്പ് തോൽവിയിലും മറ്റ് വിഷയങ്ങളിലുമായി സുമേഷും ശശിധരൻപിള്ളയുമടക്കം 23 പേർക്കെതിരെ പാർട്ടി അച്ചടക്ക നടപടി എടുത്തിരുന്നു. പല തവണ പാർട്ടി വേദികളിലും പുറത്തും ഈ വിഷയങ്ങൾ ചർച്ചയായി. സംസ്ഥാന സംമിതി അംഗം കെ അനന്തഗോപന്റെ സ്വന്തം ഏരിയ കമ്മിറ്റിയിലാണ് ഇരു വിഭാഗങ്ങളിലായുള്ള ചേരിപ്പോര്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!