ദുരിതാശ്വാസത്തിനുള്ള ധനശേഖരണം; 6.18 കോടി രൂപ സമാഹരിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി

Published : Aug 27, 2019, 11:50 AM IST
ദുരിതാശ്വാസത്തിനുള്ള ധനശേഖരണം; 6.18 കോടി രൂപ സമാഹരിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി

Synopsis

പാര്‍ട്ടി ഘടകങ്ങള്‍ ജനങ്ങളില്‍ നിന്നും പാര്‍ട്ടി അംഗങ്ങളില്‍ നിന്നും 2019 ഓഗസ്റ്റ് 26 വരെ ശേഖരിച്ചതും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബാങ്ക് വഴി അടച്ചതുമായ തുകയാണിതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഫേസബുക്ക് കുറിപ്പിലൂടെ അറിയിച്ചു

കണ്ണൂര്‍: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സിപിഎം നടത്തിയ ധനശേഖരണത്തിന്‍റെ ഭാഗമായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി മാത്രം സമാഹരിച്ചത് 6.18 കോടി രൂപ. പാര്‍ട്ടി ഘടകങ്ങള്‍ ജനങ്ങളില്‍ നിന്നും പാര്‍ട്ടി അംഗങ്ങളില്‍ നിന്നും 2019 ഓഗസ്റ്റ് 26 വരെ ശേഖരിച്ചതും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബാങ്ക് വഴി അടച്ചതുമായ തുകയാണിതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഫേസബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ചില പാര്‍ട്ടി ഘടകങ്ങള്‍ ഇനിയും പൂര്‍ത്തികരിക്കാനുണ്ട്. ഇത്തരം ഘടകങ്ങള്‍ ഓഗസ്റ്റ് 31നകം തുക പിരിച്ചെടുക്കുകയും ബാങ്ക് വഴി അടക്കുകയും ചെയ്യണമെന്നാണ് നിര്‍ദേശം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അതുകൊണ്ട് ജനങ്ങള്‍ സംഭാവന നല്‍കരുതെന്നും ബക്കറ്റ് പിരിവ് സുതാര്യമല്ലെന്നുമുള്ള അപവാദ പ്രചരണങ്ങളെ ജനങ്ങള്‍ നിരാകരിച്ചുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.

പ്രളയം 97 വില്ലേജുകളെയും പൂര്‍ണമായും ബാധിച്ച ജില്ലയായിട്ടും ആറ് കോടി പതിനെട്ട് ലക്ഷത്തി നാല്‍പത്തി ഏഴായിരത്തി എഴുന്നൂറ്റി നാല്‍പത്തി അഞ്ച് രൂപ സംഭവന നല്‍കിയ എല്ലാ വിഭാഗം ജനങ്ങളോടും നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭർത്താവ് 62 വോട്ടിന് ജയിച്ചിടത്ത് ഭൂരിപക്ഷം അഞ്ചിരട്ടിയാക്കി രേഷ്മ, മറ്റൊരു വാർഡിൽ നിഖിലിനും ജയം; തെരഞ്ഞെടുപ്പ് കളറാക്കി യുവമിഥുനങ്ങൾ
പ്രായം നോക്കാതെ നിലപാട് നോക്കി വോട്ട് ചെയ്യണമെന്ന് അഭ്യ‍ർത്ഥിച്ചു, ആകെ കിട്ടിയത് 9 വോട്ട്; നിരാശയില്ലെന്ന് സി. നാരായണൻ നായർ