റസാഖ് പായമ്പ്രോട്ടിന്റെ ആത്മഹത്യ: പ്ലാസ്റ്റിക് പ്ലാന്റിൽ സിപിഎം കൊടികുത്തി, അടച്ചുപൂട്ടാനായി സമരം

By Web TeamFirst Published May 31, 2023, 1:08 PM IST
Highlights

പ്ലാന്റ് ഉടമ പാർട്ടിക്ക് പണം നൽകിയതിന് പിന്നാലെ നിർലോഭമായ സഹായം പാർട്ടി ഭരിക്കുന്ന പുളിക്കൽ പഞ്ചായത്ത് നൽകിയെന്നായിരുന്നു ആരോപണം

മലപ്പുറം: പുളിക്കൽ പഞ്ചായത്തിൽ റസാക്ക് പായമ്പ്രോട്ട് ആത്മഹത്യ ചെയ്തതിൽ വിമർശനം ശക്തമായതോടെ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിനെതിരെ സമരം ഏറ്റെടുത്ത് സിപിഎം. പ്ലാന്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് ഇവിടെ സിപിഎം കൊടികുത്തി. ഫാക്ടറി അടച്ചു പൂട്ടണം എന്നാവശ്യപ്പെട്ടാണ് സിപിഎം പ്ലാന്റിൽ കൊടികുത്തിയത്. ഫാക്ടറിക്കെതിരെ സമരം ശക്തമാക്കുമെന്നും സിപിഎം ലോക്കൽ സെക്രട്ടറി വ്യക്തമാക്കി. ലോക്കൽ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ഇവിടെ കൊടികുത്തിയത്. പാർട്ടി എടുത്ത തീരുമാനമാണിതെന്ന് സിപിഎം ലോക്കൽ സെക്രട്ടറി വ്യക്തമാക്കി. എന്നാൽ സിപിഎം നടത്തിയത് കപടസമരമെന്ന് വിമർശിച്ച് യുഡിഎഫ് രംഗത്ത് വന്നു. 

റസാഖിന്റെ മരണത്തിന് പിന്നാലെ കുടുംബം പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. പ്ലാന്റ് ഉടമ പാർട്ടിക്ക് പണം നൽകിയതിന് പിന്നാലെ നിർലോഭമായ സഹായം പാർട്ടി ഭരിക്കുന്ന പുളിക്കൽ പഞ്ചായത്ത് നൽകിയെന്നായിരുന്നു ആരോപണം. റസാഖ് പല തവണ പരാതിപ്പെട്ടിട്ടും സിപിഎം നേതൃത്വം ഇതൊന്നും ചെവിക്കൊള്ളാൻ തയ്യാറായില്ലെന്നും റസാഖിന്റെ സഹോദരൻ ആരോപിച്ചിരുന്നു.
 

click me!