രാഹുൽ മാങ്കൂട്ടത്തിലാണോ പത്തനംതിട്ട എസ്പി? രാഹുലും ​ഗുണ്ടകളും പ്രശ്നമുണ്ടാക്കുന്നുവെന്ന് സിപിഎം

Published : Oct 11, 2026, 11:26 AM IST
Rahul mamkoottathil

Synopsis

അടൂരിൽ എസ്എഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വൻ സംഘർഷം. രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ എസ്എഫ്ഐക്കാരെ മർദ്ദിച്ചുവെന്ന് സിപിഎം ആരോപിച്ചു. സംഭവത്തിൽ രാഹുലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു.

അടൂർ: രാഹുൽ മാങ്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ എസ്എഫ്ഐക്കാരെ മർദ്ദിച്ചുവെന്ന് സിപിഎം അടൂർ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ് ആരോപിച്ചു. രാഹുൽ കമ്പിവടികൊണ്ട് ആക്രമണം നടത്തുകയും സിപിഎം പ്രവർത്തകൻ്റെ കാർ തകർക്കുകയും ചെയ്തു. പത്തനംതിട്ട എസ്പി രാഹുൽ മാങ്കൂട്ടത്തിലാണോയെന്ന് സംശയമുണ്ടെന്നും സിപിഎം നേതാവ് ആരോപിച്ചു. ആരാണ് ഇവിടെ പൊലീസിനെ നിയന്ത്രിക്കുന്നതെന്നും ചോദിച്ചു. യൂത്ത് കോൺഗ്രസോ കോൺഗ്രസോ അല്ല, രാഹുൽ മാങ്കൂട്ടത്തിലും അദ്ദേഹത്തിന്റെ ഗുണ്ടകളുമാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും അഡ്വ. എസ്. മനോജ് കുറ്റപ്പെടുത്തി.

അടൂരിൽ എസ്എഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംഘർഷമുണ്ടായിരുന്നു. പിന്നാലെ, എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തു.

ഇന്നലെ രാത്രി ഏഴംകുളത്ത് തുടങ്ങി അടൂരിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്ന സംഘർഷത്തിൽ അടൂർ പോലീസ് ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കെഎസ്‌യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടൂരിലെ സ്വകാര്യ ആശുപത്രി പരിസരത്തുവെച്ചും ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിനിടെ പ്രദേശത്തെ ഒരു സിപിഎം നേതാവിന്‍റെ കാർ അടിച്ചുതകർത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രിയിൽ വാഹനത്തിൽ കറക്കം, ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് മോഷണം; മൂന്നുപേർ പിടിയിൽ
പ്രതിഷേധം കനത്തു, നാട്ടികയിലെ ടോൾപ്പിരിവ് താൽക്കാലികമായി നിർത്തിവെക്കാൻ മന്ത്രിയുടെ നിർദേശം