
പാലക്കാട്: ജില്ലയിലെ ആലത്തൂർ പഴമ്പാലക്കോട് സിപിഎം - ബിജെപി കയ്യാങ്കളി. രണ്ട് യുവമോർച്ച പ്രവർത്തക്ക് പരിക്കു പറ്റിയതായി പരാതി ഉയർന്നു. യുവമോർച്ചാ പ്രവർത്തകരായ വിഷ്ണു, ദിനേശ് എന്നിവർക്കാണ് പരിക്കേറ്റത്. പ്രദേശത്ത് ഇന്ന് വൈകീട്ട് സിപിഎം പ്രകടനം നടത്തിയിരുന്നു. ഇതിനിടെയാണ് സംഭവം നടന്നത്. ആലത്തൂർ പോലീസ് അന്വേഷണം തുടങ്ങി.