
ഇടുക്കി: മൂന്നാറിൽ യുവാവിന് കുത്തേറ്റു. പെരിയവരെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ മാറ്റുന്നത് സംബന്ധിച്ചുള്ള തർക്കത്തിനിടെയാണ് സംഭവം. പെരിയ സ്റ്റാൻഡിൽ വർക്‌ഷോപ്പ് നടത്തുന്ന അയ്യാദുരൈയുടെ മകൻ രാമറിനാണ് കുത്തേറ്റത്. ഇയാളുടെ വലതു കൈയിലും വയറിനും കുത്തേറ്റിട്ടുണ്ട്. അത്യാസന്ന നിലയിലായ രാമറിനെ മൂന്നാർ ജനറൽ ആശുപത്രിയിലും പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രാമറിയെ കുത്തിയ മദൻ കുമാർ, കാർത്തിക്, മുനിയാണ്ടി രാജ് എന്നിവർ ഒളിവിലാണ്. മൂന്നാർ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ഇന്നലെ രാമറിന്റെ പിതാവ് അയ്യാദുരെ ഇവരുടെ ഓട്ടോറിക്ഷയ്ക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്തപ്പോൾ പ്രതികൾ മർദ്ദിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാൻ ഇന്ന് വൈകിട്ട് രാമർ എത്തിയപ്പോഴാണ് കുത്തേറ്റത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam