
കാസർകോട്: കാട്ടിൽ നിന്നും തേക്ക് മരം മുറിച്ച് കടത്തിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. കാസർകോട് മുളിയാർ അരിയിൽ ബ്രാഞ്ച് സെക്രട്ടറി ഇരിയണ്ണി തീയ്യടുക്കത്തെ സി സുകുമാരനെ (59) ആണ് കാറഡുക്ക ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തത്.
കാറഡുക്ക റിസർവ്വ് വനത്തിന് കീഴിലുള്ള അരിയിൽ നിന്നാണ് സുകുമാരന്‍ മരം മുറിച്ച് കടത്തിയത്. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന തേക്ക് മരം മൂന്ന് മാസം മുമ്പാണ് മുറിച്ചുകടത്തിയത്. ഇയാളെ കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 23 വരെ റിമാന്‍റ് ചെയ്തു. മുറിച്ച മരത്തിന്‍റെ കുറ്റി എസ്കവേറ്റർ ഉപയോഗിച്ച് കിളച്ചെടുത്ത് തെളിവുകൾ നശിപ്പിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: പീഡനക്കേസ്; കോൺഗ്രസ് നേതാവ് പി വി കൃഷ്ണകുമാറിന് ജാമ്യം
ഉദുമ മുൻ എംഎൽഎയുടെ വീട്ടിലെ ചന്ദന മരം മുറിച്ച് കടത്തി: പ്രതികൾ സിസിടിവിയിൽ കുടുങ്ങി
മുന്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍റെ വീട്ടു മുറ്റത്ത് നിന്ന് ചന്ദനമരം മുറിച്ച് കടത്തിയവര്‍ പിടിയില്‍. ചന്ദന മരം മോഷ്ടിച്ച നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉരുപ്പടികളാക്കിയ ചന്ദനമുട്ടികള്‍ അമ്പലത്തറയില്‍ നിന്ന് കണ്ടെടുത്തു.
കെ കുഞ്ഞിരാമന്‍റെ പാക്കം ആലക്കോട്ടെ വീട്ടുമുറ്റത്തെ 30 വര്‍ഷം പ്രായമുള്ള ചന്ദന മരമാണ് പ്രതികള്‍ മുറിച്ച് കടത്തിയത്. ചട്ടഞ്ചാല്‍ സ്വദേശി കുറ്റി റഷീദ്, കൊളവയിലെ അബ്ദുല്ല എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ബേക്കല്‍ ഇന്‍സ്പെക്ടര്‍ വിപിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തിലെ രണ്ട് പേരെക്കൂടി പിടികൂടാനുണ്ട്.
ഉരുപ്പടികളാക്കിയ ചന്ദനമുട്ടികള്‍ അമ്പലത്തറ മൂന്നാം മൈലിലെ ഒരു പമ്പ് ഹൗസില്‍ നിന്നും പൊലീസ് കണ്ടെടുത്തു. ഒരു ക്വാര്‍ട്ടേഴ്സിനോട് ചേര്‍ന്നുള്ള പമ്പ് ഹൗസാണിത്. കെ കുഞ്ഞിരാമന്‍റെ വീട്ടുമുറ്റത്തെ ചന്ദനമരം മുറിച്ച് കടത്തിയ സമയത്ത് ശക്തമായ മഴ ആയതിനാല്‍ വീട്ടുകാര്‍ മരം മുറിക്കുന്ന ശബ്ദം കേട്ടിരുന്നില്ല. എന്നാൽ പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പുലര്‍ച്ചെ നാലിന് സംഘം വാളും മറ്റ് ആയുധങ്ങളുമായി വീടിന് മുന്നിലൂടെ നടന്ന് വരുന്ന ദൃശ്യം പൊലീസ് ശേഖരിച്ചിരുന്നു. ഇത് വച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പിന്നില്‍ വന്‍ ചന്ദനക്കടത്ത് സംഘമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam