മണ്ണാർക്കാട് കള്ള് ഷാപ്പിൽ തൊഴിൽത്തർക്കം; പിന്നാലെ സിപിഎം- സിഎംപി സംഘർഷം, മൂന്ന് സിഎംപി പ്രവർത്തകര്‍ കസ്റ്റഡിയില്‍

Published : Oct 23, 2026, 01:17 PM IST
CPM CMP clash

Synopsis

മണ്ണാർക്കാട്ടെ കള്ള് ഷാപ്പിലെ തൊഴിൽ തർക്കത്തെ തുടർന്ന് സിപിഎം-സിഎംപി പ്രവർത്തകർ തമ്മിൽ വീണ്ടും സംഘർഷം. അടച്ചിട്ട ഷാപ്പ് തുറക്കാൻ സിപിഎം നേതാക്കൾ എത്തിയതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണമായത്. സംഭവത്തിൽ മൂന്ന് സിഎംപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാലക്കാട്‌: പാലക്കാട്‌ മണ്ണാർക്കാട് വീണ്ടും സിപിഎം-സിഎംപി സംഘർഷം. മണ്ണാർക്കാട്ടെ കള്ള് ഷാപ്പിലെ തൊഴിൽ തർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. ഇന്നലെ സിഎംപി പ്രവർത്തകർ പൂട്ടിട്ട ഷാപ്പ് തുറക്കാൻ സിപിഎം ഏരിയ സെക്രട്ടറിയും സംഘവുമെത്തിയതാണ് സംഘഷത്തിലേക്ക് നയിച്ചത്. ഷാപ്പിന് മുന്നിൽ ഇരുവിഭാഗവും ഏറ്റുമുട്ടി. സംഭവത്തിൽ മൂന്ന് സിഎംപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.

വിരമിച്ച ഒരു തൊഴിലാളിക്ക് പകരമെത്തിയ മറ്റൊരു തൊഴിലാളിയെ ജോലിയിൽ പ്രവേശിക്കാൻ കരാറുകാരൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സിഎംപിയുടെ നേതൃത്വത്തിൽ ഇന്നലെയാണ് ഷാപ്പ് അടപ്പിച്ചത്. ഇത് ചോദ്യം ചെയ്യാനെത്തിയ സിഐടിയു പ്രവർത്തകരും സിഎംപി പ്രവർത്തകരും തമ്മിൽ ഇന്നലെ ഷാപ്പിന് മുന്നിൽവെച്ച് സംഘർഷം ഉണ്ടായി. ഇതേ ഷാപ്പിന് മുന്നിലാണ് ഇന്നും സംഘർഷം ഉണ്ടായത്. നഗരത്തിലെ സിഎംപി ഫ്ലക്സ് ബോർഡുകൾ സിപിഎം പ്രവർത്തകർ നശിപ്പിച്ചു. അതിനിടെ, ഷാപ്പിലെ രണ്ട് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഎംപി പ്രവർത്തകർ മർദിച്ചു എന്നാണ് പരാതി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയൽവാസികളായ യുവാവിനെയും പിതാവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം, പ്രതി പിടിയിൽ
കാൻസർ ചികിത്സയ്ക്കായി കരുതിവെച്ച പണം യാത്രക്കിടെ നഷ്ടമായി; വീട്ടമ്മയ്ക്ക് സ്വന്തം ശമ്പളം നൽകി മാതൃകയായി പൊലീസ് ഉദ്യോഗസ്ഥൻ