
തിരുവനന്തപുരം : പേരൂർക്കടയിൽ വിദ്യാർത്ഥികളെ വീട് കയറി ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കേസെടുത്തു. വിഷ്ണു, രാഹുൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം കോർപറേഷൻ കുടപ്പനക്കുന്ന് ഡിവിഷൻ കൗൺസിലറുടെ മകനാണ് ഒന്നാം പ്രതി വിഷ്ണു. പ്രതികളെ ജാമ്യത്തിൽ വിട്ടു.
പേരൂർക്കടയിൽ ഇന്നലെയാണ് ലോകോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി പ്രതികൾ വിദ്യാർത്ഥികളെ മർദ്ദിച്ചത്. മൂന്ന് വിദ്യാർഥികൾക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ചീത്ത വിളിച്ചെന്നാരോപിച്ച് മുറിയിൽ കയറിയ സംഘം മർദിക്കുകയായിരുന്നുവെന്നാണ് മർദനമേറ്റവർ പൊലീസിന് നൽകിയ മൊഴി. മദ്യപിച്ചെത്തി വിദ്യാർത്ഥികളെ മർദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. വീട്ടിൽക്കയറിയുള്ള അതിക്രമത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam