മേശ തുടയ്ക്കുമ്പോൾ ദേഹത്ത് വെള്ളം വീണതിൽ തർക്കം; ചേർത്തലയിൽ സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും ഏറ്റുമുട്ടി

Published : Mar 11, 2025, 08:35 AM ISTUpdated : Mar 11, 2025, 11:42 AM IST
മേശ തുടയ്ക്കുമ്പോൾ ദേഹത്ത് വെള്ളം വീണതിൽ തർക്കം; ചേർത്തലയിൽ സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും ഏറ്റുമുട്ടി

Synopsis

മേശ തുടയ്ക്കുന്നതിനിടെ ദേഹത്ത് വെള്ളം വീണെന്ന് പറഞ്ഞ് ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘര്‍ഷം. ചേര്‍ത്തല എക്സറേ ജങ്ഷനിലെ ഹോട്ടലിൽ നടന്ന സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

ആലപ്പുഴ:ചേർത്തലയിലെ ഹോട്ടലിൽ ജീവനക്കാരും ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും തമ്മിൽ സംഘര്‍ഷം ഹോട്ടൽ ജീവനക്കാർ ഹോട്ടലിലെ മേശ തുടയ്ക്കുമ്പോൾ ദേഹത്ത് വെള്ളം വീണെന്ന് പറഞ്ഞായിരുന്നു തർക്കം. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ബ്ലോക്ക് പ്രസിഡന്‍റ് വിനീഷ് വിജയൻ, മുൻ ലോക്കൽ സെക്രട്ടറിയും ബാർ അസോസിയേഷൻ ഭാരവാഹിയുമായ അഡ‍്വ. സുരരാജ്, സംസ്ഥാന കമ്മിറ്റി അംഗം കെ. പ്രസാദിന്‍റെ മകൻ ബാലസുബ്രഹ്മണ്യൻ എന്നിവരാണ് ജീവനക്കാരുമായി ഏറ്റുമുട്ടിയത്.

ഇവർ മൂന്നു പേരും അഭിഭാഷകരാണ്. ചേർത്തല എക്സറെ ജംഗ്ഷനിലെ മധുവിന്‍റെ കടയിലാണ് കഴിഞ്ഞ ദിവസം സംഘർഷം നടന്നത്. എന്നാൽ, ഇരുകൂട്ടർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടില്ല. സംഭവം നടക്കുന്നത് സിപിഎം സംസ്ഥാന സമ്മേളനസമയത്തായതിനാൽ നിയമ നടപടിയിലേക്ക് നീങ്ങാതിരിക്കാനും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാനും പാർട്ടി സമ്മർദം ചെലുത്തിയെന്നാണ് വിവരം. സമ്മേളനം കഴിഞ്ഞശേഷമാണിപ്പോള്‍ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നത്.

ഏറ്റുമാനൂരിലെ കൂട്ട മരണം; പ്രതി നോബിയുടെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്, അധിക്ഷേപത്തിൽ പരാതിയുമായി ക്നാനായ സഭ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശ്രദ്ധയുടെ ജീവൻ കാളിയാർ പുഴയെടുത്തു, ഉല്ലാസയാത്രയ്ക്ക് കണ്ണീരവസാനം
കിഫ്ബിയിലൂടെ 23.31 കോടി, കാട്ടാക്കട താലൂക്ക് ആശുപത്രിക്ക് പുതിയ 6 നില കെട്ടിടം; ഉദ്ഘാടനം 27ന് മന്ത്രി വീണാ ജോർജ്ജ്