തിരുവനന്തപുരത്ത് സിപിഎം നേതാവിന്റെ സ്മൃതി മണ്ഡപം തകർത്തു

By Web TeamFirst Published Jan 28, 2022, 9:01 AM IST
Highlights

സിപിഎം മുൻ ഏരിയാ കമ്മിറ്റി അംഗവും കൊല്ലയിൽ പഞ്ചായക്ക് വൈസ് പ്രസിഡന്റുമായിരുന്ന എ നവകുമാരന്റെ സ്മൃതി മണ്ഡപമാണ് രാത്രി തകർത്തത്

തിരുവനന്തപുരം: ഓർമ ദിനം ഇന്ന് ആചരിക്കാനിരിക്കെ സിപിഎം നേതാവിന്റെ സ്മൃതി മണ്ഡപം തകർത്തു. തിരുവനന്തപുരം ധനുവച്ചപുരത്താണ് സംഭവം. സിപിഎം മുൻ ഏരിയാ കമ്മിറ്റി അംഗവും കൊല്ലയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എ നവകുമാരന്റെ സ്മൃതി മണ്ഡപമാണ് രാത്രി തകർത്തത്. കഴിഞ്ഞ വർഷവും ഇതേ ദിവസം സ്മൃതി മണ്ഡപം ആക്രമിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. അതേസമയം ധനുവച്ചപുരത്ത് എൻഎസ്എസ് കോളേജിന് സമീപം കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളുമായി സ്മൃതി മണ്ഡപം തകർത്തതിന് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കഴിഞ്ഞ ദിവസത്തെ അക്രമങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായിരുന്നു. 

click me!