
കൊല്ലം: കരുനാഗപ്പള്ളിയിൽ സിപിഎം തൊടിയൂര്‍ ലോക്കൽ സമ്മേളനം അലങ്കോലപ്പെട്ടു. ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരമുണ്ടായതോടെ സമ്മേളനം നിർത്തിവെച്ചു. നേതൃത്വം ഏകപക്ഷീയമായി ലോക്കൽ കമ്മിറ്റിയെ തീരുമാനിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. തർക്കത്തെ തുടർന്ന് മാറ്റിവെച്ച സമ്മേളനമാണ് ഇന്ന് വീണ്ടും നടന്നത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സമ്മേളനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam