
തിരുവനന്തപുരം: പണം പിൻവലക്കാൻ ബാങ്കിന്റെ എടിഎമ്മിൽ കയറിയപ്പോൾ എടിഎം മെഷീനിൽ നിന്ന് മറ്റാരോ പിൻവലിച്ചതിന് ശേഷം എടുക്കാതെ പോയ തുക ബാങ്കിൽ ഏൽപിച്ച് സിപിഐ എം ലോക്കൽ സെക്രട്ടറി. മടവൂർ ലോക്കൽ സെക്രട്ടറിയും അഭിഭാഷകനുമായ എസ് ബിനുമോനാണ് മടവൂർ എസ്ബിഐ എടിഎം കൗണ്ടറിൽ നിന്ന് 9000 രൂപ ലഭിച്ചത്. ബാങ്ക് എടിഎമ്മിൽ എടിഎം കാർഡ് ഇടാൻ ശ്രമിക്കവെ എടിഎം മെഷീനിൽ നിന്ന് പുറത്തേക്ക് ഇറങ്ങിനിൽക്കുകയായിരുന്നു തുക.
ബിനുവിന് മുമ്പ് മറ്റാരോ എടിഎം ഉപയോഗിച്ച് പിൻവലിക്കാൻ ശ്രമിച്ചതും എന്നാൽ എടിഎം മെഷീൻ ഹാങ് ആയതിനാലും ഈ തുക പിൻവലിക്കാൻ വന്നയാൾക്ക് ലഭിക്കാതെ പോയതിനാലുമായിരിക്കും പിന്നീട് പണം വെളിയിൽ വന്നത്. തുടർന്ന് ബിനു ബന്ധുവായ എസ്ബിഐ ജീവനക്കാരനെ ബന്ധപ്പെടുകയും ഇദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ബാങ്കിലെത്തി മാനേജരുമായി സംസാരിച്ച് അൺനോൺ അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയുമായിരുന്നു.
Read More... കൊല്ലത്ത് വീട് കുത്തിത്തുറന്ന് ടിവിയും ആഭരണങ്ങളും മോഷ്ടിച്ചു; 'കൊപ്ര ബിജു' ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍
ഈ തുക നിക്ഷേപിച്ചതിന് ലഭിച്ച രസീത് ബിനു പള്ളിക്കൽ എസ്എച്ച്ഒ ശ്രീജേഷിന് കൈമാറി. തുക അക്കൗണ്ടിൽ നിന്ന് നഷ്ടമായതായി പരാതിപ്പെട്ട് ആഗസ്റ്റ് മാസം 5വരെ ആരും ബാങ്കിനെ സമീപിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam