തിരുവനന്തപുരത്ത് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് പെൺകുട്ടി മരിച്ചു; അന്വേഷണം

Published : Aug 05, 2023, 10:08 PM ISTUpdated : Aug 05, 2023, 10:49 PM IST
തിരുവനന്തപുരത്ത് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് പെൺകുട്ടി മരിച്ചു; അന്വേഷണം

Synopsis

ശബ്ദം കേട്ട് ഷോപ്പിം​ഗ് കോംപ്ലക്സിൽ നിന്നുള്ള ആളുകൾ വന്ന് നോക്കുമ്പോഴാണ് പെൺകുട്ടി ഇവിടെ വീണുകിടക്കുന്നത് കണ്ടത്.

തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ബാലരാമപുരം സ്വദേശി അഭിലാഷിന്റെ മകൾ സാൻവി അഭിലാഷാണ് മരിച്ചത്. പെൺകുട്ടി സ്വയം ചാടിയതെന്നാണ് പ്രാഥമിക നിഗമനം. വൈകീട്ട് 5.32 നാണ് സാൻവി അഭിലാഷ് പട്ടം ബിഷപ്പ് ഹൗസിനോട് ചേർന്നുള്ള ഷോപ്പിങ്ങ് കോംപ്ലക്ലിന് മുകളിലേക്ക് കയറിയത്. റോഡിൽ നിന്ന് വേഗത്തിൽ പെൺകുട്ടി കെട്ടിടത്തിലേക്ക് ഓടിക്കയറുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഷോപ്പിങ്ങ് കോംപ്ലക്ലിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ നിന്നാണ് താഴേയ്ക്ക് വീണത്. സ്കൂൾ ബാഗും ചെരുപ്പും മുകളിലത്തെ നിലയിലുണ്ട്. ബാഗിനുള്ളിൽ പുസ്തകങ്ങൾക്കൊപ്പം പരീക്ഷ പേപ്പറുമുണ്ടായിരുന്നു.

പട്ടം ബിഷപ്പ് ഹൗസിനോട് ചേർന്ന് ഇരിക്കുന്ന ഷോപ്പിം​ഗ് കോപ്ലക്സിന്റെ മൂന്നാമത്തെ നിലയിൽ നിന്നാണ് ഈ പെൺകുട്ടി താഴേക്ക് വീണത്. ശബ്ദം കേട്ട് ഷോപ്പിം​ഗ് കോംപ്ലക്സിൽ നിന്നുള്ള ആളുകൾ വന്ന് നോക്കുമ്പോഴാണ് പെൺകുട്ടി ഇവിടെ വീണുകിടക്കുന്നത് കണ്ടത്.  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തക്കും മുന്പേ പെൺകുട്ടി മരിച്ചു.

പട്ടം ആര്യ സെൻട്രൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സാൻവി. ഇന്ന് ഉച്ച വരെ സ്കൂളിൽ ക്ലാസുണ്ടായിരുന്നു. സ്കൂളിൽ നിന്ന് സാൻവി വീട്ടിലെത്തിയ ശേഷം ട്യൂഷന് പോകാനെന്ന് പറഞ്ഞാണ് ഇറങ്ങിയത്.  പക്ഷെ ട്യൂഷൻ ക്ലാസിൽ എത്തിയില്ല. സാൻവി എത്താത്ത വിവരം ട്യൂഷൻ ക്ലാസിലെ അധ്യാപകൻ വീട്ടിൽ വിളിച്ചറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തി. ഇതേ സമയത്ത് തന്നെയാണ് സാൻവിയെ മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചതും.

കുട്ടികളുമായി സഞ്ചരിച്ച ഓട്ടോ ഓടിച്ചത് മദ്യപിച്ച് ലക്കുക്കെട്ട്; അപകത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്, അറസ്റ്റ്

 

 

 

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ധാർമികതയെക്കുറിച്ച് നിങ്ങൾ പഠിപ്പിക്കേണ്ട'; പരസ്പരം പോർ വിളിയുമായി എർദോ​ഗാനും നെതന്യാഹുവും
'നില്ല്, വയസായ ഞാൻ എങ്ങോട്ട് പോണമെന്ന് പറ നീ...'; ബിജെപിയുടെ സമരത്തിനിടെ പ്രതികരിച്ച് സരസ്വതിയമ്മ, സമരം അവസാനിപ്പിച്ചു