സിപിഎം ബ്രാഞ്ച് സമ്മേളന ചർച്ചയിൽ സംസാരിക്കുന്നതിനിടെ പ്രതിനിധി കുഴഞ്ഞ് വീണ് മരിച്ചു

Published : Sep 25, 2024, 07:39 PM IST
സിപിഎം ബ്രാഞ്ച് സമ്മേളന ചർച്ചയിൽ സംസാരിക്കുന്നതിനിടെ പ്രതിനിധി കുഴഞ്ഞ് വീണ് മരിച്ചു

Synopsis

സമീപത്തെ സ്വകാര്യ ആശുപത്രിയിൽ സമ്മേളന പ്രതിനിധികൾ ഉടനേ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മണ്ണഞ്ചേരി: സിപിഎം ബ്രാഞ്ച് സമ്മേളനത്തിനിടെ സമ്മേളന പ്രതിനിധി കുഴഞ്ഞ് വീണ് മരിച്ചു. ജലഗതാഗത വകുപ്പ് മുൻ ജീവനക്കാരൻ മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് ഞാറകുളങ്ങരക്ക് സമീപം പട്ടേകാട്ട് ചിറയിൽ എസ്. വേണുഗോപാലാണ് (61) കുഴഞ്ഞ് വീണു മരിച്ചത്. മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ പനയിൽ ബ്രാഞ്ചിൽ നടന്ന സമ്മേളനത്തിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച് കൊണ്ടിരിക്കവേ വേണുഗോപാൽ ബുധനാഴ്ച പകൽ രണ്ട് മണിയോടെ കുഴഞ്ഞ് വീഴുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ സമ്മേളന പ്രതിനിധികൾ ഉടനേ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗീതയാണ് ഭാര്യ. മക്കൾ: വിഷ്ണു, നന്ദകുമാർ. സംസ്ക്കാരം വ്യാഴാഴ്ച പകൽ 11. 30ന് വീട്ടുവളപ്പിൽ.

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി