വെള്ളത്തിനായി നാടുരുകുമ്പോള്‍ കുടിവെള്ള പൈപ്പുകള്‍ സിപിഎം പഞ്ചായത്ത് അംഗം വെട്ടിനശിപ്പിച്ചതായി നാട്ടുകാര്‍

By Web TeamFirst Published Apr 13, 2019, 5:20 PM IST
Highlights


കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ കോളനികളില്‍ വെള്ളമെത്തുന്നില്ലെന്ന് ആരോപിച്ച് സിപിഎമ്മിന്‍റെ വാര്‍ഡ് അംഗം സ്റ്റാലിന്‍റെ നേത്യത്വത്തില്‍ ടാങ്കില്‍ ഘടിപ്പിച്ചിരുന്ന പൈപ്പുകള്‍ വെട്ടിനശിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. 

ഇടുക്കി: കൊടും വേനലില്‍ നാടുരുകുമ്പോള്‍ കുടിവെള്ളപൈപ്പുകള്‍ സിപിഎം പഞ്ചായത്ത് അംഗം വെട്ടിനശിപ്പിച്ചതായി പരാതിപ്പെട്ട് നാട്ടുകാര്‍. മൂന്നാര്‍ എംജി കോളനിയിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പുകളാണ് പഞ്ചായത്ത് അംഗത്തിന്‍റെ നേത്യത്വത്തില്‍ വെട്ടിനശിപ്പിച്ചതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.  

പഞ്ചായത്ത് സ്ഥാപിച്ച ടാങ്കുകളില്‍ ശേഖരിക്കുന്ന വെള്ളം വിവിധ കോളനികളിലേക്ക് തുറന്നുവിടുന്നത് കോളനിവാസികളായിരുന്നു. വേനല്‍ കടത്തതോടെ നീരൊഴുക്ക് കുറഞ്ഞു. ഇതോടെ ടാങ്കിലേക്ക് വെള്ളം അടിക്കുന്നതും കുറഞ്ഞു. രണ്ട് ദിവസത്തിലൊരിക്കല്‍ മാത്രമാണ് ഇപ്പോള്‍ കോളനികളിലേക്ക് വെള്ളമെത്തിയിരുന്നത്. 

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ കോളനികളില്‍ വെള്ളമെത്തുന്നില്ലെന്ന് ആരോപിച്ച് സിപിഎമ്മിന്‍റെ വാര്‍ഡ് അംഗം സ്റ്റാലിന്‍റെ നേത്യത്വത്തില്‍ ടാങ്കില്‍ ഘടിപ്പിച്ചിരുന്ന പൈപ്പുകള്‍ വെട്ടിനശിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കുടിവെള്ളത്തിന് മേഖലയില്‍ ക്ഷാമമില്ലെന്നും അവധി ദിവസങ്ങളില്‍ കോളനികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന കോട്ടേജുകള്‍ക്ക് വെള്ളം കൊടുക്കുന്നതാണ് സാധാരണക്കാര്‍ക്ക് തിരിച്ചടിയാവുന്നതെന്നുമാണ് സ്റ്റാലിന്‍ പറയുന്നത്. 

പഞ്ചായത്ത് സൗജന്യമായി വീടുകളിലേക്കെത്തിക്കുന്ന കുടിവെള്ളത്തിന് 200 മുതല്‍ 500 രൂപവരെ പണം ഇവിടെയുള്ളവര്‍ ഈടാക്കുന്നതായും പഞ്ചായത്ത് അംഗം സ്റ്റാലിന്‍ ആരോപിച്ചു. കോളനി മേഖലയില്‍ ആഴ്ചയില്‍ രണ്ട് പ്രാവശ്യം മാത്രമാണ് ഇപ്പോള്‍ കുടിവെള്ളമെത്തുന്നത്. സംഭവം മൂന്നാര്‍ പഞ്ചായത്ത് അധിക്യതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. കോട്ടേജുകളിലേക്ക് പോകുന്ന പൈപ്പുകള്‍ മാറ്റി പകരം പ്രദേശവാസികള്‍ക്ക് വെള്ളമെത്തിക്കുക മാത്രമാണ് ചെയ്തതെന്നാണ് സ്റ്റാലിന്‍റെ വാദം.

click me!