സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

Published : Dec 05, 2025, 10:48 PM IST
accident

Synopsis

മാള പഞ്ചായത്തിലെ സിപിഎം വിമത സ്ഥാനാർത്ഥി ടി.പി. രവീന്ദ്രന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. അദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ രവീന്ദ്രന്റെ ആറ് വാരിയെല്ലുകൾക്ക് പൊട്ടലേറ്റു. 

തൃശൂര്‍: സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. മാള പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ഥി ടിപി രവീന്ദ്രനാണ് പരുക്കേറ്റത്. ടിപി രവീന്ദ്രന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടം. മാള പോസ്റ്റോഫീസ് വളവില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം നടന്നത്. അപകടത്തില്‍ ടി.പി. രവീന്ദ്രന്‍ സ്‌കൂട്ടറടക്കം തെറിച്ച് വീഴുകയും ഇടത് വശത്തെ ആറ് വാരിയെല്ലുകള്‍ക്ക് പൊട്ടലേല്‍ക്കുകയും ഇടത് കാലിന് മുറിവേല്‍ക്കുകയും ചെയ്തു. മാള പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം. മാള ലോക്കല്‍ കമ്മിറ്റി അംഗവുമായ ടിപി രവീന്ദ്രനെ വിമത സ്ഥാനാര്‍ഥി ആയതോടെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. മാള പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, സിപിഎം ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. മാള പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ഥി ടിപി രവീന്ദ്രനാണ് പരുക്കേറ്റത്. ടിപി രവീന്ദ്രന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടം. മാള പോസ്റ്റോഫീസ് വളവില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം നടന്നത്.

 

PREV
click me!

Recommended Stories

വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം
സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി, ഒളിവിൽപോയ ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും വർഷങ്ങൾക്ക് ശേഷം വിജിലൻസ് പിടിയിൽ