സ്കൂളിൽ നിന്ന് ഈട്ടിത്തടി മുറിച്ചുകടത്തിയ കേസ്: സിപിഎം പഞ്ചായത്തംഗം പൊലീസ് കസ്റ്റഡിയില്‍

Published : Jul 22, 2019, 02:03 PM ISTUpdated : Jul 22, 2019, 02:26 PM IST
സ്കൂളിൽ നിന്ന് ഈട്ടിത്തടി മുറിച്ചുകടത്തിയ കേസ്: സിപിഎം പഞ്ചായത്തംഗം പൊലീസ് കസ്റ്റഡിയില്‍

Synopsis

പഴയകുന്നുമ്മേല്‍ പഞ്ചായത്തംഗമായ കെ ഷിബുവാണ് കസ്റ്റഡിയിലായത്. കൂട്ടാളിയായ വിനോദിനോടൊപ്പം ഇയാൾ കീഴടങ്ങുകയായിരുന്നുവെന്നാണ് സൂചന.

തിരുവനന്തപുരം: കിളിമാനൂരിലെ ബഡ്സ് സ്കൂളിൽ നിന്ന് ഈട്ടിത്തടി മുറിച്ച് കടത്തിയ കേസിൽ ഒളിവിലായിരുന്ന സിപിഎം പഞ്ചായത്തംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഴയകുന്നുമ്മേല്‍ പഞ്ചായത്തംഗമായ കെ ഷിബുവാണ് കസ്റ്റഡിയിലായത്. കൂട്ടാളിയായ വിനോദിനോടൊപ്പം ഇയാൾ കീഴടങ്ങുകയായിരുന്നുവെന്നാണ് സൂചന.

പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ തട്ടത്തുമല ബഡ്സ് സ്കൂൾ വളപ്പിൽ നിന്നാണ് ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന ഈട്ടിത്തടി, ചെമ്പകശ്ശേരി വാർഡ് മെമ്പറും സിപിഎം അടയമൺ ലോക്കൽ കമ്മിറ്റി അംഗവുമായ കെ ഷിബുവും വിനോദും ചേർന്ന് മുറിച്ച് കടത്തിയത്. മരം അറുത്ത് ഉരുപ്പടികളാക്കിയിരുന്നു. സംഭവം പുറത്തറിഞ്ഞതോടെയാണ് ഇവർ ഒളിവിൽ പോയത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എല്ലാം റെഡിയാക്കാം, പരിശോധനയ്ക്ക് വരുമ്പോൾ കാശായി ഒരു 50,000 കരുതിക്കോ; പഞ്ചായത്ത് ഓവര്‍സിയര്‍ എത്തിയത് വിജിലൻസിന്‍റെ കുരുക്കിലേക്ക്
ഘോരവനത്തിൽ വഴിയറിയാതെ കുടുങ്ങി ശബരിമല തീർഥാടകർ, സംഘത്തിൽ കൊച്ചുകുട്ടിയും; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിൽ തിരികെയെത്തിച്ചു