
കോഴിക്കോട്: വടകരയിൽ ബോംബേറു കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾക്ക് സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും സ്വീകരണം. പ്രകടനത്തിൽ പോലീസിനെതിരെ മുദ്രാവാക്യം വിളികളുയർന്നു. ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീട്ടിന് നേരെ ബോംബറിഞ്ഞ കേസിലെ പ്രതികളായ മിഥുൻലാൽ, രൂപേഷ് എന്നിവരെ സിപിഎം പ്രാദേശിക നേതാക്കളും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് സ്വീകരിച്ച ശേഷം പ്രകടനമായി ആനയിക്കുകയായിരുന്നൂ. വടകര തോടന്നൂരിലാണ് സംഭവം. സ്കൂൾ അധ്യാപകനാണ് മിഥുൻലാൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam