ക്യാൻസർ രോ​ഗികൾക്ക് കൈത്താങ്ങ്; കാരുണ്യത്തിൻ്റെ സന്ദേശം വിളിച്ചോതി ഒരു ക്രിക്കറ്റ് ടൂർണമെൻ്റ്

Published : Mar 12, 2023, 03:31 AM ISTUpdated : Mar 12, 2023, 03:32 AM IST
 ക്യാൻസർ രോ​ഗികൾക്ക് കൈത്താങ്ങ്; കാരുണ്യത്തിൻ്റെ സന്ദേശം വിളിച്ചോതി ഒരു ക്രിക്കറ്റ് ടൂർണമെൻ്റ്

Synopsis

വെങ്ങാനൂർ സ്കൂൾ ഗ്രൗണ്ടിൽ ആണ് മത്സരങ്ങൾ നടക്കുന്നത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 32 ടീമുകൾ ആണ് രണ്ടു ദിവസമായി നടക്കുന്ന ടൂർണമെൻ്റിൽ മത്സരിക്കുന്നത്.

തിരുവനന്തപുരം: കാരുണ്യത്തിൻ്റെ സന്ദേശം വിളിച്ചോതി ഒരു ക്രിക്കറ്റ് ടൂർണമെൻ്റ്. ടൂർണമെൻ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് സമാഹരിക്കുന്ന പണം പ്രദേശത്തെ ക്യാൻസർ രോഗികളുടെ ഉൾപ്പടെ ചികിത്സയ്ക്കായി നൽകും. വെങ്ങാനൂർ സഹാറ ക്രിക്കറ്റ് ക്ലബ് ആണ് സഹാറ കപ്പ് എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചിരിക്കുന്നത്. 

വെങ്ങാനൂർ സ്കൂൾ ഗ്രൗണ്ടിൽ ആണ് മത്സരങ്ങൾ നടക്കുന്നത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 32 ടീമുകൾ ആണ് രണ്ടു ദിവസമായി നടക്കുന്ന ടൂർണമെൻ്റിൽ മത്സരിക്കുന്നത്. പോയ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി തമിഴ്നാട്ടിൽ നിന്നുള്ള ഒരു ടീമും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. പൂർണമായും ചാരിറ്റി പ്രവർത്തനങ്ങൾ ലക്ഷ്യംവെച്ച് കൊണ്ട് ആണ് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ സമാഹരിക്കുന്ന പണം വെങ്ങാനൂരിലെ ഒരു ക്യാൻസർ രോഗിയുടെ ഉൾപ്പടെ പ്രദേശത്തെ ക്യാൻസർ രോഗികൾക്കും മുല്ലൂരിലെ ഡയാലിസിസ് രോഗിയുടെയും ചികിത്സ ചുലവുകൾക്കായും നൽകുമെന്നും സംഘാടകർ അറിയിച്ചു. ഇതിന് പുറമെ സമീപത്തെ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നതിനും ഈ പണം നൽകുമെന്ന് സംഘാടകർ പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷമായി വെങ്ങാനൂർ സഹാറ ക്രിക്കറ്റ് ക്ലബ് ഇത്തരത്തിൽ ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചിട്ടുണ്ട്. ടൂർണമെൻ്റ് വിജയിക്കുന്ന ടീമിന് 40,001 രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. 

Read Aso: ശാസ്ത്രീയമായി പഠിച്ചിട്ടില്ല, സ്വയം നേടിയെടുത്ത അറിവുകൾ മാത്രം; ശില്പ നിർമ്മാണത്തിൽ വിസ്മയം തീർത്ത് ശ്രീനാഥ്

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു