മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത, നാദാപുരത്ത് പോത്തിനെ ഓട്ടോയിൽ കെട്ടിവലിച്ചു, ദൃശ്യങ്ങൾ പുറത്ത്

Published : Sep 17, 2021, 05:43 PM ISTUpdated : Sep 17, 2021, 05:59 PM IST
മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത, നാദാപുരത്ത് പോത്തിനെ ഓട്ടോയിൽ കെട്ടിവലിച്ചു, ദൃശ്യങ്ങൾ പുറത്ത്

Synopsis

നാദാപുരത്ത് പോത്തിനെ ഓട്ടോയിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്

കോഴിക്കോട്: മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത.നാദാപുരത്ത് പോത്തിനെ ഓട്ടോറിക്ഷയിൽ കെട്ടിവലിച്ച് കൊണ്ടുപൊകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ നാദാപുരം കുമ്മങ്കോടാണ് സംഭവം നടന്നത്. കശാപ്പു ശാലയിലേക്കുള്ള പോത്തിനെയാണ് 500 മീറ്ററോളം ദൂരം ഓട്ടോയിൽ കെട്ടിവലിച്ച് കൊണ്ടുപോയത്. ഓട്ടോറിക്ഷയിൽ പോത്തിന്റെ കയറ് കെട്ടിയിരിക്കുന്നതും റോഡിലൂടെ വാഹനത്തിന് പുറകെ പോത്ത് ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഇതുമായി ബന്ധപ്പെട്ട് ഒരാളെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും ഉടൻ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. മൃഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പ് പ്രകാരമാണ് കേസെടുക്കുക.

"

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് വൻ മോഷണം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു, സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചു
കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം