വീട്ടിൽ കിടപ്പുരോഗിയായ അമ്മ മാത്രം, മാനസിക വെല്ലുവിളി നേരിടുന്ന യുവതിയോട് ക്രൂരത: കൂടത്തായി സ്വദേശി പിടിയിൽ

Published : Oct 11, 2024, 07:32 AM IST
വീട്ടിൽ കിടപ്പുരോഗിയായ അമ്മ മാത്രം, മാനസിക വെല്ലുവിളി നേരിടുന്ന യുവതിയോട് ക്രൂരത: കൂടത്തായി സ്വദേശി പിടിയിൽ

Synopsis

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടിൽ കയറിയാണ് പ്രതി പീഡിപ്പിച്ചത്. ഈ സമയം വീട്ടിലെത്തിയ ബന്ധുവാണ് പീഡന വിവരം അറിഞ്ഞത്.

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചയാൾ പിടിയിൽ. കോഴിക്കോട് കോടഞ്ചേരി കൂടത്തായി സ്വദേശി സൈനുദ്ദീനാണ് അറസ്റ്റിലായത്.

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടിൽ കയറിയാണ് പ്രതി പീഡിപ്പിച്ചത്. ഈ സമയം വീട്ടിലെത്തിയ ബന്ധുവാണ് പീഡന വിവരം ആദ്യം അറിയുന്നത്. ഇതേ തുടർന്ന് കുടുംബം കോടഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസാണ് പ്രതിയെ പിടികൂടിയത്. 

കിടപ്പുരോഗിയായ അമ്മ മാത്രം വീട്ടിലുള്ള സമയത്താണ് പ്രതി മാനസിക വെല്ലുവിളി നേരിടുന്ന യുവതിയുടെ വീട്ടിലെത്തിയത്. യുവതിയുടെ പിതാവും സഹോദരിയും ഈ സമയത്ത് വീടിന് പുറത്തായിരുന്നു. യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബന്ധു വീട്ടിലെത്തിയത്. ഇതോടെ പ്രതി വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് ബന്ധുക്കളാണ് പൊലീസിൽ പരാതി നൽകിയത്. പ്രതിയെ താമരശ്ശേരി കോടതിയിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ബസ് സ്റ്റാൻഡ് ടോയ്‍ലറ്റിൽ കമഴ്ത്തിവെച്ച ബക്കറ്റ്, ശുചീകരണ തൊഴിലാളികളെത്തിയത് രക്ഷയായി, കണ്ടത് ചോരക്കുഞ്ഞിനെ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധന, കാളികാവിൽ വൻ കഞ്ചാവ് വേട്ട; ഒരാൾ പിടിയിൽ
കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും