'ലക്ഷങ്ങൾ എളുപ്പത്തിൽ കിട്ടാൻ ഇതാ ഒരു മാര്‍ഗം'; ലോണ്‍ എടുത്തും കടം വാങ്ങിയും പണം നൽകി, തട്ടിപ്പ് തിരിച്ചറിയണം

Published : Jul 26, 2023, 10:20 PM IST
'ലക്ഷങ്ങൾ എളുപ്പത്തിൽ കിട്ടാൻ ഇതാ ഒരു മാര്‍ഗം'; ലോണ്‍ എടുത്തും കടം വാങ്ങിയും പണം നൽകി, തട്ടിപ്പ് തിരിച്ചറിയണം

Synopsis

കൂടുതൽ പ്രതിഫലം കിട്ടണമെങ്കിൽ ക്രിപ്റ്റോ ട്രേഡിങ്ങിൽ പണം നിക്ഷേപിക്കാൻ  ഗ്രൂപ്പിലെ അംഗങ്ങൾ പ്രേരിപ്പിച്ചു. നാലിരട്ടി പണം അക്കൗണ്ടിൽ വന്നതായി വ്യാജ സന്ദേശങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു

തിരുവനന്തപുരം: ക്രിപ്റ്റോ ട്രേഡിംഗ് വഴി ലക്ഷങ്ങൾ സമ്പാദിക്കാമെന്ന വ്യാജ വാഗ്ദാനത്തിൽ വിശ്വസിച്ച തിരുവനന്തപുരം സ്വദേശിനിക്ക് നഷ്ടമായത് 37 ലക്ഷം രൂപ. നാല് ദിവസം മുൻപു  പോങ്ങുംമൂടു സ്വദേശിനിയും സമാനമായ തട്ടിപ്പിന് ഇരയായിരുന്നു. 9.5 ലക്ഷം രൂപയാണ് അവർക്കു നഷ്ടമായത്. യുട്യൂബ് സബ്സ്ക്രിപ്ഷൻ വഴി വരുമാനം നേടാം എന്ന പരസ്യത്തിലാണ് പടിഞ്ഞാറേക്കോട്ടയിലെ യുവതി വീണത്. ടെലിഗ്രാം ഗ്രൂപ്പിലൂടെ സംഘം അയച്ച ലിങ്കുകൾ വഴി യൂട്യൂബ് സൈറ്റുകൾ സബ്സ്ക്രൈബ് ചെയ്തതോടെ  യുവതിയുടെ അക്കൗണ്ടിൽ പണം വന്നു തുടങ്ങി.

കൂടുതൽ പ്രതിഫലം കിട്ടണമെങ്കിൽ ക്രിപ്റ്റോ ട്രേഡിങ്ങിൽ പണം നിക്ഷേപിക്കാൻ  ഗ്രൂപ്പിലെ അംഗങ്ങൾ പ്രേരിപ്പിച്ചു. നാലിരട്ടി പണം അക്കൗണ്ടിൽ വന്നതായി വ്യാജ സന്ദേശങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതു വിശ്വസിച്ച യുവതി  അമ്മയുടെ പേരിലുള്ള സ്ഥിര നിക്ഷേപം ബാങ്കിൽനിന്നു പിൻവലിച്ചും സുഹൃത്തിൽ നിന്നു കടം വാങ്ങിയും ലക്ഷങ്ങൾ അയച്ചുകൊടുത്തു. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതെ വന്നതോടെയാണു തട്ടിപ്പ് തിരിച്ചറിഞ്ഞത്.  

സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ യുവാവിന്റെ വാട്സ് ആപ്പിൽ പാർട് ടൈം ജോലി വാഗ്ദാനം ചെയ്യുകയും  യുട്യൂബ് ചാനൽ ലൈക് ചെയ്യാനും ആവശ്യപ്പെട്ടു.  ലൈക് ചെയ്തതിന്റെ സ്ക്രീൻഷോട്ട് സഹിതമുള്ള മെസേജ് വാട്സ് ആപ്പിൽ അയച്ചതിനെ തുടർന്ന് ഇയാളുടെ അക്കൗണ്ടിലേയ്ക്ക് പണം വന്നു തുടങ്ങി.  പിന്നീട് പതിനായിരം രൂപ നൽകിയാൽ പതിനയ്യായിരം രൂപ വരെ തിരികെ കിട്ടുമെന്നായി വാഗ്‌ദാനം.

ഇതും പാലിക്കപ്പെട്ടതോടെ ഈ സംഘത്തിൽ വിശ്വാസമായി. വൻ ലാഭമുണ്ടാക്കുന്ന അംഗങ്ങൾക്കൊപ്പം ചേർക്കാമെന്ന് പറഞ്ഞ് പിന്നീട്  ടെലിഗ്രാം ഗ്രൂപ്പിലേക്ക് ഇയാളെ ചേർക്കുകയായിരുന്നു.  ക്രിപ്റ്റോ കറൻസി ഇടപാടാണെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. ലാഭവിഹിതമുൾപ്പെടെ നൽകാൻ നികുതി നൽകണമെന്നാവശ്യപ്പെട്ടു. രണ്ടാഴ്ച കൊണ്ട് മുപ്പത് ലക്ഷത്തോളം രൂപ നഷ്ടമായതോടെയാണ് സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. ബാങ്കിൽ നിന്നും ലോണ്‍ എടുത്ത് നൽകിയ തുകയാണ് നഷ്ടമായത്. 

അരി കയറ്റുമതി നിരോധനം, ആഗോള വിപണിയെ തന്നെ ഞെട്ടിച്ച ഇന്ത്യയുടെ തീരുമാനം എന്തിന്? കാരണങ്ങള്‍ അറിയാം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രിയദർശിനി ബസിൽ വീണ്ടും മോഷണം; 2 ബസുകളിൽ രണ്ട് യാത്രക്കാരികളുടെ സ്വർണമാല കവർന്നു
'കള്ളനെന്ത് സെമിത്തേരി', മല്ലപ്പള്ളിയെ വലച്ച് വീണ്ടും കല്ലറയിലെ ഗ്രാനൈറ്റ് മോഷണം, ഉന്നമാക്കിയത് കുടുംബക്കല്ലറകളെ