
തൃശൂര്‍: ചേലക്കര സെന്‍റ് ജോര്‍ജ് പഴയപള്ളിയിലെ അവകാശത്തര്‍ക്കത്തെ തുടര്‍ന്ന് പ്രദേശത്ത് കളക്ടര്‍ പ്രഖ്യാപിച്ച നിരേധാനാജഞ തുടരുന്നു. ഇന്ന് അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ. പഴയപള്ളി ആരാധനയ്ക്കായി ഓര്‍ത്തഡോക്സ് വിഭാഗത്തിന് തുറന്നു കൊടുക്കാനായിട്ടില്ല.
ഓര്‍ത്തഡോക്സ് വിഭാഗത്തിനനുകൂലമായി കോടതി വിധി ലഭിച്ചെങ്കിലും യാക്കോബായ വിഭാഗം വിശ്വാസികള്‍ പള്ളിക്കുമുന്നില്‍ ഉപരോധം നടത്തുന്നതിനാല്‍ ആരാധനയ്ക്കായി തുറന്നുകൊടുക്കാന്‍ സാധിക്കാതിരുന്നത്. ഇതോടെ മൂന്നു ഞായറാഴ്ചകളായി പള്ളിയില്‍ കുര്‍ബാന മുടങ്ങി.
പള്ളി തുറക്കാന്‍ വില്ലേജോഫീസര്‍ എത്തിയെങ്കിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊലീസ് അറിയിച്ചതനുസരിച്ച് മടങ്ങിപ്പോയി. ചേലക്കര സി.ഐയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് പള്ളിപരിസരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam